ഒരു രൂപ പോലും ചിലവില്ലാതെ ഈച്ചകളെ പമ്പകടുത്താം, ഇതാ ഒരു കിടിലൻ വഴി

പല വീടുകളിലെയും പ്രധാന ശത്രുവാണ് ഈച്ചകൾ ഇവയെ തുരത്താൻ മാർഗ്ഗങ്ങൾ അന്വേഷിച്ചു നടക്കുന്നവരാണ് നമ്മളിൽ പലരും. രൂപ പോലും ചിലവില്ലാതെ വീട്ടിലേക്ക് ഈച്ചകളെ തുരത്താനുള്ള വഴി ഈ വീഡിയോയിൽ കാണിക്കുന്നു. കഴിക്കാൻ എടുക്കുന്ന ഏതു ഭക്ഷണത്തിന് പിറകി ഇവ കാണും. ഇതിൽ പ്രധാനമായും കുഞ്ഞി ഈച്ചകൾ ശല്യക്കാർ. മറ്റുള്ള പ്രാണികളെ പോലെ ദേഹത്തിൽ കടിച്ച് ശല്യം ഒന്നും ഉണ്ടാക്കുകയില്ലെങ്കിലും.

   

രോഗങ്ങൾ പരത്തുന്ന കാര്യത്തിൽ ഇവർ മുന്നിലാണ്. കോളറ, ടൈഫോയിഡ്, വയറിളക്കം തുടങ്ങിയ പല രോഗങ്ങളും പരത്തുന്നതിന് ഈച്ചകൾ കാരണം ആവാറുണ്ട്. ഇവയെ തുരത്തുന്നതിനായി പലതരത്തിലുള്ള സ്പ്രേകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവ ഉപയോഗിക്കുന്നത് വളരെ ദോഷകരമായി കണക്കാക്കുന്നു. നിരവധി രാസവസ്തുക്കൾ നിറഞ്ഞ ഇത്തരം ഉൽപ്പന്നങ്ങൾ ഈച്ചയുടെ ശല്യം ഒരു പരിധി വരെ കുറയ്ക്കുമെങ്കിലും.

വീട്ടിൽ ഉള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാഹചര്യം കൂടുതലാണ്. പ്രത്യേകിച്ചും മഴക്കാലമായാൽ ഈച്ചകളുടെ ശല്യം ഇരട്ടിയാവുന്നു. അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതിലും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലും ശരിയായ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ ഈച്ച ശല്യം വിട്ടുപോവുകയില്ല. കുഞ്ഞി ഈച്ചകളെ നിമിഷങ്ങൾക്കുള്ളിൽ തുരത്താനുള്ള ഒരു കിടിലൻ വഴിയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

നമ്മുടെ വീട്ടിൽ സാധാരണയായി കാണുന്ന ആപ്പിൾ സിഡർ വിനിഗർ ഉപയോഗിച്ചുകൊണ്ട് ഈ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്താം. ഒരു ചെറിയ ബൗളിൽ ആപ്പിൾ സിഡർ വിനീഗർ എടുത്ത് അതിലേക്ക് ഡിഷ് വാഷ് ഒഴിച്ചുകൊടുക്കുക ഇവ രണ്ടും നന്നായി യോജിപ്പിച്ചതിനുശേഷം ആ ബൗൾ ഒരു പ്ലാസ്റ്റിക് കൊണ്ട് മൂടി വയ്ക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.