വീട്ടിലെ ടൈലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ പോകാത്തത് പലരെയും അലട്ടുന്ന വൃത്തി പ്രശ്നമാണ്. വിപണിയിൽ ലഭിക്കുന്ന പല തരത്തിലുള്ള ലിക്വിഡുകളും വാങ്ങിച്ച് പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അതിനുള്ള പരിഹാരം ലഭിക്കണമെന്നില്ല. നാം വീട് വൃത്തിയായിരിക്കുവാൻ ആഗ്രഹിക്കുന്നവരാണ്. ഇതിൽ ഒരു പ്രധാനപ്പെട്ട ഇടമാണ് ബാത്റൂം. വെള്ളവും സോപ്പുമാവുന്ന ബാത്റൂം. ഇത് അഴുക്കാകുവാനുള്ള സാധ്യതകൾ വളരെയേറെയാണ്.
അഴുക്കാകുന്നത് മാത്രമല്ല കറകൾ ബാത്റൂമിലെ പ്രധാനപ്പെട്ട പ്രശ്നമാണ്. പ്രത്യേകിച്ചും ഇന്നത്തെ കാലത്ത് ടൈലുകൾ നിരത്തിയ ബാത്റൂമുകൾ ആകുമ്പോൾ കൂടുതലായി ഉണ്ടാകുന്നു. ഇവയിൽ കറ പറ്റാനും അഴുക്ക് ആകാനും എല്ലാം ഏറെ എളുപ്പമാണ്. കറകൾ പലപ്പോഴും എത്ര ശ്രമിച്ചാലും മാഞ്ഞു പോവുകയില്ല. ഇത്തരം കറകൾ കളയുന്നതിനായി നമുക്ക് വളരെ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ഒരു രീതിയാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.
തികച്ചും പ്രകൃതിദത്തമായ വിദ്യയാണിത്. ഒരുപാട് കാശ് ചിലവാക്കാതെ വീട്ടിലുള്ള രണ്ട് വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നിമിഷങ്ങൾക്കുള്ളിൽ കറ കളയുവാൻ സാധിക്കുന്നു. നമ്മുടെ വീടുകളിൽ സാധാരണയായി കണ്ടുവരുന്ന രണ്ടു വസ്തുക്കൾ ആണ് സോഡാ പൊടിയും ചെറുനാരങ്ങയും. ഒരു പാത്രത്തിൽ സോഡാപ്പൊടി എടുത്ത് അതിലേക്ക് ചെറുനാരങ്ങയുടെ നീരൊഴിച്ച് അവർരണ്ടും നന്നായി യോജിപ്പിച്ച് ഇളക്കുക.
അതിനുശേഷം കറയുള്ള ടൈലുകളിൽ ഈ മിശ്രിതം തേച്ച് പിടിപ്പിക്കാവുന്നതാണ്. കുറച്ചു സമയത്തിന് ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുത്ത് വെള്ളമൊഴിച്ച് തുടച്ചെടുക്കാവുന്നതാണ്. എത്ര പഴകിയ കറിയും നിമിഷങ്ങൾക്കുള്ളിൽ നീങ്ങുന്നത് നിങ്ങൾക്ക് കാണാം. എളുപ്പത്തിൽ ചെയ്യാവുന്ന ഈ വഴി എത്ര പഴകിയ കറിയും തുടച്ചുനീക്കാം.ഇത്തരത്തിലുള്ള രീതികളെക്കുറിച്ച് മനസ്സിലാക്കുന്നതിന് വീഡിയോമുഴുവനായും കണ്ടു നോക്കൂ.