മഴക്കാലമായാൽ നമ്മുടെ അകത്ത് ഈച്ച ശല്യം കൊണ്ട് നടക്കാൻ ആകില്ല. അത്രയേറെ ഈച്ചകളുടെ സാന്നിധ്യം ഈ സമയത്ത് കാണാറുണ്ട്. നിങ്ങളുടെ വീടിന്റെ അകം എത്ര തന്നെ വൃത്തിയായി സൂക്ഷിച്ചാൽ ഇവ വന്നു പോയിക്കൊണ്ടിരിക്കും. നാം കഴിക്കുന്ന ഭക്ഷണത്തിലും പാകം ചെയ്തു വെച്ച ഭക്ഷണത്തിലും ഇവയുടെ കാൽപാദങ്ങൾ പതിയുമ്പോൾ ഇത് ആ ഭക്ഷണത്തെ വൃത്തിഹീനമാക്കുന്നു.
നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള ഈച്ച ശല്യം ഉണ്ടാകുമ്പോൾ ഏറ്റവും എളുപ്പത്തിൽ ഇവയെ ഒഴിവാക്കാൻ ചെയ്യേണ്ട ഒരു മാർഗ്ഗം പരിചയപ്പെടാം. അധികം ചിലവില്ലാതെ ആർക്കും ദോഷമില്ലാതെ ചെയ്യാവുന്ന ഒരു മാർഗമാണ് ഇത്. നിങ്ങളുടെ വീട്ടിൽ തറ തുടയ്ക്കാനായി ഏതെങ്കിലും തരത്തിലുള്ള ലിക്വിഡുകൾ ആയിരിക്കും മിക്കപ്പോഴും ഉപയോഗിക്കാറുള്ളത്.
ലിക്വിഡുകൾ വെള്ളത്തിൽ ഒഴിച്ച് തറ തുടച്ചതിനു ശേഷം വേണമെങ്കിലും നിങ്ങൾക്ക് ഈ രീതി ചെയ്യാം. മൂന്നോ നാലോ കർപ്പൂരം നല്ലപോലെ പൊടിച്ചെടുത്ത ശേഷം അല്പം ഉപ്പും കൂടി ചേർത്ത് തുടയ്ക്കുന്ന വെള്ളത്തിൽ ലയിപ്പിക്കുക. ശേഷം തറ നല്ലപോലെ തുടച്ച് വൃത്തിയാക്കി എടുക്കാം. ഈച്ചയും ഉറുമ്പും പാറ്റയും ഒന്നും ഇനി നിങ്ങളുടെ തറയിൽ വന്ന് വൃത്തികേട് ഉണ്ടാകില്ല.
തറ തുടച്ചതിനു ശേഷവും ഈ കർപ്പൂരവും ഉപ്പും ചേർന്ന മിക്സ് സ്പ്രേ ചെയ്തു കൊടുക്കാം. നിങ്ങൾക്ക് ഇത്തരത്തിൽ എളുപ്പത്തിൽ ഈച്ചയും ഉറുമ്പിനെയും ഇല്ലാതാക്കാൻ മറ്റൊരു മരുന്നും ലഭിക്കില്ല. ഇത്രയും റിസൾട്ട് നൽകുന്ന മറ്റൊരു മാർഗം ഇല്ല എന്ന് തന്നെ പറയാം. പരീക്ഷിച്ചു നോക്കിയാൽ ഉറപ്പായും റിസൾട്ട് ഉണ്ടാകും എന്നത് തീർച്ചയാണ്. കർപ്പൂരം നല്ല ഫ്രഷ്നസ് നൽകുന്ന ഒരു സുഗന്ധവും നിലനിർത്തും.