ഒരുപാട് തരത്തിലുള്ള അവഗണനങ്ങൾ അനുഭവിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് പൊറോട്ട. എന്നാൽ ആളുകൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്നതും ഈ ഭക്ഷണം കഴിക്കാൻ തന്നെയാണ്. മൈദ ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ഭക്ഷണപദാർത്ഥമാണ് എന്നതുകൊണ്ടാണ് പലരും ഇത് കഴിക്കുന്നത് ദോഷമാണ് എന്ന് പറയുന്നത്. എന്നാൽ ഒന്ന് ആലോചിച്ചു നോക്കിയാൽ നമ്മൾ കഴിക്കുന്ന ബ്രഡിലും ബിസ്കറ്റിലും എല്ലാം.
തന്നെ അടങ്ങിയിരിക്കുന്നത് മൈദ തന്നെയാണോ. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന അതേ ദോഷങ്ങൾ തന്നെയാണ് പൊറോട്ട കഴിക്കുമ്പോഴും ഉണ്ടാകുന്നത്. ഇതിൽ കൂടുതലായുള്ള ദോഷങ്ങൾ ഒന്നും പൊറോട്ടയ്ക്ക് ഇല്ല എന്നതാണ് വാസ്തവം. യഥാർത്ഥത്തിൽ പൊറോട്ട നമ്മുടെ നാട്ടിലേക്ക് വന്നത് ശ്രീലങ്കയിൽ നിന്നുമാണ്. ഒരുപാട് അധ്വാനമുള്ള ജോലി ചെയ്യുന്ന ആളുകൾ അവരുടെ വിശപ്പ് ശമിപ്പിക്കുന്നതിനും.
പെട്ടെന്ന് വിശക്കാതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു ഭക്ഷണ രീതി പാലിച്ചിരുന്നത്. നിങ്ങൾക്കും ഇത്തരത്തിൽ പൊറോട്ട കഴിക്കാൻ ഇഷ്ടമാണ് എങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ ഒന്നോ രണ്ടോ കഴിക്കുന്നത് കൊണ്ട് ദോഷമില്ല. അതിൽ കൂടുതലായി കഴിക്കുമ്പോൾ ശരീരത്തിൽ ഇവ ചിലപ്പോഴൊക്കെ പ്രശ്നക്കാരൻ ആകാറുണ്ട്. സാധാരണ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന അതേ അളവ് തന്നെ കാലറിയാണ് പൊറോട്ടയിൽ നിന്നും നമുക്ക് ലഭിക്കുന്നത്.
കുറഞ്ഞത് ഒന്നര രണ്ടു മണിക്കൂർ നേരമാണ് ഒരു പൊറോട്ട ദഹിക്കാൻ നമ്മുടെ ദഹന വ്യവസ്ഥയ്ക്ക് ആവശ്യമായിട്ടുള്ളത്. ഇതുതന്നെയാണ് മറ്റു ഭക്ഷണങ്ങൾക്കും വേണ്ടിവരുന്നതും അതുകൊണ്ട് ഒരു ചീത്ത ഭക്ഷണം ആണ് പൊറോട്ട എന്ന് പറയാൻ ആകില്ല. എന്നാൽ രാത്രി സമയങ്ങളിൽ പൊറോട്ട കഴിക്കുന്നത് ചിലപ്പോഴൊക്കെ ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. പൊറോട്ട കഴിക്കുമ്പോൾ ഇതിനോടൊപ്പം ധാരാളമായി ഫൈബർ അടങ്ങിയ സലാഡ് കൂടി ഉൾപ്പെടുത്തുക.