നാട്ടിൻപുറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് മതിൽ പച്ച. ആമസോൺ പോലുള്ള ഓൺലൈൻ വിപണികളിൽ ഇതിൻറെ വില കേട്ടാൽ ആരും തന്നെ ഞെട്ടിപ്പോകും. മതിലുകളിൽ പായൽ പോലെ പിടിച്ചു നിൽക്കുന്ന ഈ ചെടി കാണാൻ വളരെ ഭംഗിയുള്ളതാണ്. ഇതിൻറെ വേരുകൾ വളരെ ലോലമായതാണ് നമ്മൾ ശക്തിയായി പിടിച്ചു വലിച്ചാൽ അത് പെട്ടെന്ന് തന്നെ പൊട്ടിപ്പോകും.
ഈ ചെടി കൂടുതലായും കിളികൾ പക്ഷികൾ എന്നിവ കൊത്തി തിന്നുന്നതാണ്. എന്നാൽ ഇതിൻറെ ഗുണങ്ങൾ ഒട്ടും തന്നെ കുറവല്ല ഒട്ടേറെ ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് പരിഹാരമായും മതിൽ പച്ച ഉപയോഗിച്ചുവരുന്നു. ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ അലർജി തുടങ്ങിയ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണ് മതിൽപ്പച്ച എന്ന ഈ ചെടി. അലങ്കാരത്തിനായി നിരവധി ചെടികൾ നട്ടുപിടിപ്പിക്കുന്നവരാണ്.
നമ്മൾ മലയാളികൾ. കൂടുതലായും കാശുകൊടുത്ത് ചെടികൾ വാങ്ങിച്ച് വീടിന് അലങ്കരിക്കാറുണ്ട്. എന്നാൽ ഒരു രൂപ പോലും മുടക്കാതെ ഈ ചെടി വ്യത്യസ്ത രീതിയിൽ നമുക്ക് വീടുകളിൽ വെച്ച് പിടിപ്പിക്കാവുന്നതാണ്. വീടിനകത്തും ഹാങ്ങിങ് ആയും മതിൽ പച്ച കൊണ്ട് അലങ്കരിക്കാം. വളരെ എളുപ്പത്തിൽ ഒട്ടും തന്നെ കൂടുതൽ മണ്ണ് ആവശ്യമില്ലാത്ത ഒരു ചെടി കൂടിയാണത് കുറച്ചു മണ്ണുണ്ടെങ്കിൽ.
ഈ ചെടി പരന്ന് പന്തലിക്കും. നമ്മുടെ നാട്ടിൻപുറങ്ങളിലും വീടുകളിലും വെറുതെ കളയുന്ന ഈ സസ്യം ഒരുപാട് പൈസ മുടക്കിയാണ് മിക്ക ആളുകളും വാങ്ങിക്കാറുള്ളത്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാത്തതുകൊണ്ടാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എല്ലാവർക്കും ഉപകാരപ്രദമായ ഈ സസ്യത്തിന്റെ ഗുണങ്ങളും ഉപയോഗങ്ങളും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.