കറ്റാർവാഴ എന്നത് ഒരുപാട് ആയുർവേദ ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ്. എന്നാൽ ഇതിനോടൊപ്പം തന്നെ പോസിറ്റീവ് എനർജി വിതറി വിതരണം ചെയ്യുന്ന ഒരു ചെടി കൂടിയാണ്. അതുകൊണ്ട് നിങ്ങളുടെ വീട്ടിൽ വാസ്തുപരമായും ആയുർവേദ ശാസ്ത്രപരമായും നട്ടു വളർത്താൻ അനുയോജ്യമായ ഒരു ചെടിയാണ് കറ്റാർവാഴ. തീർച്ചയായും ഒരു വീട്ടിൽ കറ്റാർവാഴ ഒരെണ്ണമെങ്കിലും ഉണ്ടായിരിക്കുന്നത് വളരെയധികം ഉത്തമമാണ്. എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ വീടിന്റെ ഏത് ഭാഗത്താണ് ഈ ചെടി നടുന്നത് എന്നതാണ്.
കറ്റാർവാഴ നടാൻ ഏറ്റവും അനുയോജ്യമായ ഭാഗം തന്നെ നിങ്ങൾ തിരഞ്ഞെടുക്കണം. പ്രധാനമായും വീടിന്റെ പ്രധാന വാതിലിന്റെ നേരെ ആകാത്ത രീതിയിൽ ആയിരിക്കണം കറ്റാർവാഴ നടേണ്ടത്. എന്നാൽ വീടിന്റെ മുൻവശത്ത് തന്നെ ആയിരിക്കണം എന്നതും ശ്രദ്ധിക്കണം. പ്രധാന വാതിലിന്റെ ഇരുവശങ്ങളിലായി പ്രധാന വാതിലിന് താഴെയുള്ള ചവിട്ടുപടികളുടെ ഇരുവശങ്ങളിലായി കറ്റാർവാഴ നട്ടു വളർത്താം. മണ്ണിൽ നട്ടുവളർത്തുക എന്നതിലുപരി ചെടിച്ചട്ടിയിൽ നട്ടു വളർത്തുന്നതായിരിക്കും കൂടുതൽ ഉത്തമം.
രണ്ടാമതായി കറ്റാർവാഴ നട്ടുവളർത്താൻ അനുവദിച്ചമായ ഭാഗം വീടിന്റെ തെക്കു കിഴക്കേ മൂലയാണ്. ഈ രണ്ടു ഭാഗങ്ങളിലും കറ്റാർവാഴ നട്ടുവളർത്തുന്നത് നിങ്ങളുടെ വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാനും ഒരുപാട് ഐശ്വര്യങ്ങൾ കൊണ്ടുവരാനും കാരണമാകും. വീടിന്റെ അകത്തും കറ്റാർവാഴ വളർത്തുന്നത് കൊണ്ട് ദോഷമില്ല. എന്നാൽ ചെടിച്ചട്ടിയിൽ തന്നെ വളർത്തണം.
ഇത്തരത്തിൽ ഒരുപാട് ഗുണങ്ങൾ ഉള്ള കറ്റാർവാഴ നിങ്ങളുടെ വീട്ടിൽ നട്ടു വളർത്താൻ മറക്കരുത്. ആരോഗ്യപരമായി പ്രശ്നങ്ങളുണ്ടാകുന്ന സമയത്ത് കറ്റാർവാഴ നിങ്ങൾക്ക് മരുന്നായും ഉപയോഗിക്കാം. കറ്റാർവാഴ പോലെ തന്നെ ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒരു ചെടിയാണ് അരുത. ഇതും നിങ്ങൾക്ക് വീടിന്റെ അനുയോജ്യമായ ഭാഗങ്ങളിൽ നട്ടുവളർത്താൻ ശ്രദ്ധിക്കാം.