ശരീരഭാരം അമിതമായി കൂടുന്നത് മൂലം പലതരത്തിലുള്ള രോഗങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും കൊണ്ട് വലയുന്ന ഒരുപാട് ആളുകളുണ്ട്. പ്രത്യേകിച്ചും നിങ്ങളുടെ ശരീര ഭാരം കൂടുന്ന സമയത്ത് രണ്ടടി കൂടുതൽ നടന്നാൽ പോലും കിതച്ച് പോകുന്നവരാണ് മിക്കവരും. എന്നാൽ കൂടിയ ഭാരം കുറയ്ക്കുക അല്പം പ്രയാസം തന്നെയാണ്. മിക്കപ്പോഴും ഒരുപാട് വ്യായാമം തന്നെ ഈ ശരീരഭാരം കുറയ്ക്കുന്നതിനായി ചെയ്യേണ്ടി വരാറുണ്ട്. നിങ്ങൾക്ക് വ്യായാമം ചെയ്യാൻ വേണ്ടി ഉള്ളവരാണ് എങ്കിൽ നല്ല രണ്ടു ഫാസ്റ്റിംഗ് രീതികൾ പരിചയപ്പെടാം.
ഇതിൽ ഏറ്റവും ആദ്യത്തേത് ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് തന്നെയാണ്. ഒരു ദിവസത്തിന് 16 മണിക്കൂർ സമയം ഭക്ഷണം ഇല്ലാതെയും, ബാക്കി എട്ടുമണിക്കൂർ സമയം മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്. രാത്രിയിലെ ഉറക്കം ഇതിനകത്ത് വരുന്നു എന്നതുകൊണ്ട് തന്നെ ഫാസ്റ്റിംഗ് ചെയ്യുന്നത് അത്ര ടെൻഷൻ ഉണ്ടാക്കില്ല. മറ്റൊരു ഫാസ്റ്റിംഗ് രീതിയാണ് വാട്ടർ ഫാസ്റ്റിംഗ്. 24 മണിക്കൂറും മുതൽ 48 മണിക്കൂർ വരെ സമയം ഈ വാട്ടർ ഫാസ്റ്റിങ് നിങ്ങൾക്ക് ചെയ്യാം.
എന്നാൽ ആദ്യമായി ചെയ്യുന്നവരാണ് എങ്കിൽ 24 മണിക്കൂർ ചെയ്തു നോക്കി മറ്റ് ശാരീരിക പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തി മാത്രം 48 മണിക്കൂർ ചെയ്യുക. 21 ദിവസം കൂടുന്ന സമയത്ത് നിങ്ങൾക്ക് ഈ 48 മണിക്കൂർ ഫാസ്റ്റിംഗ് ചെയ്യാം. ഉലുവ തലേദിവസം രാത്രിയിൽ വെള്ളത്തിൽ കുതിർത്തു വച്ച് രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് കുമ്പളങ്ങ ജ്യൂസ് മധുരം ചേർക്കാതെ കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
രണ്ട് ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ജീരകം നല്ലപോലെ വെട്ടി തിളപ്പിച്ച് ഇത് ഒരു ഗ്ലാസ് വെള്ളമാക്കി വറ്റിച്ച് ഇതിലേക്ക് ഒരു സ്പൂൺ ചെറുനാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് നല്ലതാണ്. ഇത് ദിവസവും ചെയ്യുന്നത് അത്ര നല്ലത് അല്ല, ഒന്നരാടം വീതം ചെയ്യാം. നിങ്ങൾക്ക് മറ്റു ശാരീരിക പ്രശ്നങ്ങൾ ഒന്നും ഇല്ല എങ്കിൽ അസിഡിറ്റി പ്രശ്നങ്ങളെ മറികടക്കാൻ നിങ്ങൾ ശരീരത്തിന് സാധിക്കും എങ്കിൽ നിങ്ങൾക്ക് ഈ ഡ്രിങ്ക്സ് ദിവസവും ട്രൈ ചെയ്യാം. പ്രെഗ്നൻസി, കിഡ്നി സംബന്ധമായ പ്രശ്നങ്ങളും നിങ്ങൾക്ക് ഇല്ലാ എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഈ രീതികൾ ചെയ്യുക.