നടുവേദനയുമായി ഒരുപാട് ഡോക്ടർമാരെ ചെന്ന് കാണുന്ന ആളുകൾ ഉണ്ടായിരിക്കും. അതുപോലെ തന്നെ വളരെയധികം പ്രാധാന്യമുള്ള മറ്റൊരു വേദനയാണ് ഉപ്പൂറ്റി വേദന. ഈ വേദന പലരും നിസ്സാരമായാണ് കാണാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ മനസ്സിലാക്കേണ്ടത് ഒരു ശരീരത്തിന്റെ ഭാരം മുഴുവൻ താങ്ങി നിർത്തുന്നത് കാലുകളാണ്. പ്രത്യേകിച്ചും ശരീരത്തിൽ നിലത്ത് മുട്ടുന്ന ഭാഗം എന്നത് ഉപ്പുറ്റി ആയതുകൊണ്ട് തന്നെ ഈ ഭാഗത്തുണ്ടാകുന്ന വേദന പ്രധാനമായി തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. മിക്കവാറും ആളുകൾക്കെല്ലാം രാവിലെ ഉണർന്ന് കട്ടിലിൽ നിന്നും കാല് നിർത്തി ഇറക്കുമ്പോഴേ വേദന ആരംഭിക്കും.
ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്ന സമയത്തും ഈ വേദനയുടെ ആഘാതം കൂടാം. പ്രത്യേകിച്ചും ഇത്തരത്തിലുള്ള വേദന ഉണ്ടാകാനുള്ള കാരണം എന്നത് നിങ്ങളുടെ ശരീര ഭാരം വളരെയധികം വർദ്ധിക്കുന്നു എന്നതുകൊണ്ട് ആയിരിക്കാം. മറ്റ് കാരണങ്ങളും ഉപ്പൂറ്റി വേദനയ്ക്ക് മനസ്സിലാക്കാനാകും. സ്ത്രീകൾ ഹൈഹീൽ ഉള്ള ചെരുപ്പ് ഉപയോഗിക്കുന്നത് കാണാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഹൈഹീലുകൾ ഉപയോഗിക്കുമ്പോൾ കാലിന്റെ ഉപ്പൂറ്റി ഭാഗത്തിന് പ്രഷർ അനുഭവപ്പെടുന്നുണ്ട്. ഇത് പിന്നീട് നിങ്ങൾക്ക് സ്ഥിരമായി അനുഭവപ്പെടാൻ ഇടയാകും. എന്നതുകൊണ്ട് തന്നെ ഹൈഹീലുകൾ സ്ഥിരമായി ഉപയോഗിക്കാതെ ഏതെങ്കിലും ഒക്കേഷനുകൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാം. ഇങ്ങനെ ഉപയോഗിക്കുന്ന ദിവസങ്ങളിൽ കാലുകൾക്ക് നല്ല രീതിയിൽ തന്നെ മസാജ് ചെയ്തു കൊടുക്കേണ്ടതുണ്ട്.
കാലിന്റെ ഉപ്പുറ്റി ഭാഗത്ത് ഞരമ്പുകൾ അല്ലാതെ തന്നെ ശരീരത്തിൽ പിടിച്ചുനിർത്തുന്ന വള്ളികൾ പോലെ പ്രവർത്തിക്കുന്ന ചിലതുണ്ട്. ഇവയ്ക്ക് കൂടുതൽ വലിച്ച് അനുഭവപ്പെടുകയോ ആ ഭാഗത്ത് നീർക്കെട്ട് ഉണ്ടാവുകയോ ചെയ്യുന്നതുപോലെ ഇത്തരത്തിൽ ഉപ്പുറ്റി വേദന ഉണ്ടാകാം. ചിലർക്കെങ്കിലും കാണുന്ന ഒന്നാണ് ഫ്ലാറ്റ് ആയിട്ടുള്ള കാൽപാദം. സാധാരണ കാണുന്ന രീതിയിൽ കാലിന്റെ നടുഭാഗത്ത് ഒരു ആർച്ച് ഷേപ്പ് ഇല്ലാത്ത കാൽപാദങ്ങൾ ഉള്ള ആളുകളുണ്ട്. ഇത് കാൽപാദങ്ങൾ ഉള്ളവർക്ക് പെട്ടെന്ന് കാലുവേദനയും ഉപ്പൂറ്റി വേദനയും അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്.പ്രധാനമായും ഇത്തരത്തിൽ കാലുവേദന ഉള്ളവരാണ് എങ്കിൽ ശരീര ഭാരം നിങ്ങൾ 10% എങ്കിലും കുറച്ചാൽ തന്നെ ഈ വേദനയും കുറയുന്നതായി കാണാനാകും.
കാൽപാദം അല്പം റസ്റ്റ് കൊടുക്കുന്ന രീതിയിലുള്ള എക്സർസൈസുകളും ചെയ്യാം. ഇതിനായി ഒരു പ്ലാസ്റ്റിക് പോട്ടിലിലോ സ്റ്റീൽ ബോട്ടിലിലോ ഇളം ചൂടുള്ള വെള്ളം നിറച്ചേ കാൽപാദം ഇതിനുമുകളിൽ ആയി വെച്ച് ഉരുട്ടുന്ന രീതിയിലുള്ള മെസ്സേജുകൾ ചെയ്യുകയാണ് എങ്കിൽ കാലുകൾക്ക് കൂടുതൽ എഫക്ട് ഉണ്ടാകും. നിങ്ങൾക്കും ഇത്തരത്തിൽ ഉപ്പുറ്റി വേദന ഉള്ളവരാണ് എങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കാം. സ്ഥിരമായി വേദന ഉള്ളവരാണ് എങ്കിൽ ഈ ഹൈഹീലുകൾ ഉപയോഗിക്കാതിരിക്കുക. രാവിലെ ഉണരുമ്പോൾ പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റു ഓടാതെ, കാലുകൾക്ക് ചെറിയ രീതിയിലുള്ള മസാജുകളും സ്ട്രെച്ചിങ് എക്സർസൈസുകളും ചെയ്തതിനുശേഷം ഇറങ്ങുക. ഒരുപാട് നിന്നുകൊണ്ട് ജോലി ചെയ്യുമ്പോൾ, ഇടയ്ക്ക് ആ ജോലികൾ ഇരുന്നു കൊണ്ട് ചെയ്യാൻ സാധിക്കും എങ്കിൽ അങ്ങനെ ചെയ്യുക.