കഴുത്തും കറുത്ത നിറമാണോ, വെറുതെ മരുന്ന് തേച്ച് കഷ്ടപ്പെടേണ്ട.

പലർക്കും കാണുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് കഴുത്തിന് ചുറ്റും കറുത്ത നിറത്തിലുള്ള പാടുകൾ കാണപ്പെടുന്നത്. കഴത്തിന്റെ ചുറ്റുഭാഗവും കറുത്ത നിറത്തിലുള്ള ബെൽറ്റ് പോലെ ഉള്ള അവസ്ഥ. ഈ കറുപ്പ് നിറം നിങ്ങളുടെ കഴുത്തിൽ മാത്രമല്ല, കക്ഷത്തിലും ഇതുപോലെ കാണപ്പെടാറുണ്ട്. തരത്തിലുള്ള കറുപ്പ് നിറം മാറുന്നതിന് ഒരുപാട് ഹോം റെമഡികൾ ഉപയോഗിക്കുന്ന ആളുകൾ ഉണ്ടാകും. നിങ്ങൾ ഇത്തരത്തിലുള്ള ഏത് വലിയ ഹോം റെമഡി പ്രയോഗിച്ചാലും ഒരു തരത്തിലും ഈ അവസ്ഥ മാറും എന്ന് ഉറപ്പിക്കേണ്ട. ചിലപ്പോൾ നിങ്ങളുടെ ഈ കറുപ്പ് നിറത്തിന് പുറമേ ചെറിയ ഒരു വ്യത്യാസം തോന്നിയേക്കാം. എന്നാൽ ഇത് അധികകാലം നീണ്ടുനിൽക്കില്ല എന്നത് ഒരു വാസ്തവമാണ്.

   

യഥാർത്ഥത്തിൽ ഈ കറുപ്പ് നിറത്തിന്റെ പുറകിലുള്ള കാരണം കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് വേണ്ടത്. ഇങ്ങനെ കറുപ്പ് നിറം ഉണ്ടാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം തൈറോയ്ഡ് പ്രശ്നങ്ങൾ, ഫാറ്റി ലിവർ പ്രശ്നങ്ങൾ, പിസിഒഡി, പ്രമേഹം എന്നിവയെല്ലാം ആകാനുള്ള സാധ്യതയാണ് ഉള്ളത്. ഇവയിൽ ഏതെങ്കിലും ഒരു അവസ്ഥ ഉണ്ടെങ്കിൽ ഇത്തരത്തിൽ കറുപ്പ് നിറം കഴുത്തിനു ചുറ്റുംമായി കർഷത്തിലും തുടയിടുക്കിലും കാണാറുണ്ട്. അതുകൊണ്ടുതന്നെ ഈ അവസ്ഥയെ ആണ് ആദ്യം പരിഹരിക്കേണ്ടത്. ഈ അടിസ്ഥാനമായ അവസ്ഥകളെ പെട്ടെന്ന് നിങ്ങൾക്ക് പരിഹരിക്കാൻ ആയാൽ നിങ്ങളുടെ ശരീരത്തിലും ഇതിനനുസരിച്ചുള്ള വ്യത്യാസങ്ങൾ കാണാനാകും.

കറുപ്പുനിറം തനിയെ കുറഞ്ഞു പോകും. പ്രശ്നമുണ്ട് എങ്കിൽ മിക്കവാറും സ്ത്രീകൾക്ക് എല്ലാം തന്നെ മുഖത്ത് രോമം വളർച്ചയും കുരുക്കളും കാണപ്പെടാറുണ്ട്. ഒപ്പം തന്നെ അമിതവണ്ണവും ഉണ്ടാകാം. ഈ പ്രശ്നങ്ങളെ പരിഹരിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ കഴുത്തിലെ ചുറ്റും കാണപ്പെടുന്ന സൗന്ദര്യത്തിന് കോട്ടം തട്ടുന്ന കറുപ്പ് നിറം മാറി കിട്ടും. ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടും ഇതേയുള്ള അവസ്ഥകൾ കാണാറുണ്ട്. അമിത വെള്ളമുള്ള ആളുകളിൽ ഫാറ്റി ലിവർ ഉണ്ടാകാനും ഇതിന്റെ ഭാഗമായി കഴുത്തിൽ മാത്രമല്ല മുഖത്തിലും പലഭാഗങ്ങളിലായി കറുപ്പ് നിറം കാണപ്പെടാം.

ശരീരത്തിലെ നിറവും മുഖത്തെ നിറവും വ്യത്യസ്ത ടോണിലാണ് ഉള്ളത് എങ്കിൽ ഫാറ്റി ലിവറിനെ പ്രതീക്ഷിക്കാം. പ്രത്യേകിച്ചും സ്ത്രീകൾക്ക് പിസിഒഡി, യൂട്രസിലെ വലിയ മുഴകൾ, തൈറോയ്ഡ്, പ്രമേഹം എന്നിങ്ങനെയുള്ള അവസ്ഥകളെല്ലാം അങ്ങോട്ടുമിങ്ങോട്ടും കണക്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇവയിൽ ഏതെങ്കിലും ഒരെണ്ണം വന്നാൽ തുടർന്ന് മറ്റുള്ള രോഗങ്ങളും വന്നുചേരാം. അതുകൊണ്ട് നിങ്ങളുടെ ശരീരത്തിൽ എവിടെയെങ്കിലും ഇത്തരത്തിലുള്ള കറുപ്പ് നിറം കാണുന്നു എങ്കിൽ പെട്ടെന്ന് നിങ്ങളുടെ ഇത്തരത്തിലുള്ള കാരണങ്ങളെ കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *