പ്രത്യേകമായി ഓഗസ്റ്റ് 20 വിനായക ചതുർത്തിയായി ആചരിക്കുന്ന ദിവസമാണ്. ഈ വിനായക ചതുർത്തി ഒരുപാട് പ്രത്യേകതകൾ ഉള്ള ദിവസമാണ്. ഒരു ഞായറാഴ്ച കൂടിയാണ് എന്നതും ഒരു വലിയ പ്രത്യേകതയാണ്. കാരണം വ്രതം എടുക്കാനും ക്ഷേത്രത്തിൽ പോകാനും എല്ലാവർക്കും ഒരുപാട് സൗകര്യമുള്ള ദിവസമാണ്. വിനായക ചതുർത്തി ദിനത്തിൽ പ്രത്യേകമായി ചെയ്യേണ്ട ഒരു പ്രവർത്തിയാണ് വൃതം എടുക്കുക എന്നത്.
വ്രതം എടുക്കുന്നത് 19ആം തീയതി സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതോടുകൂടിയാണ്. പിറ്റേദിവസം ചതുർത്തി അവസാനിക്കുന്നത് വരെയും നിങ്ങൾ വ്രതത്തിൽ ആയിരിക്കണം. അരി ഭക്ഷണം പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കുക. ക്ഷേത്രങ്ങളിൽ പോയ പ്രാർത്ഥിക്കാൻ സാധിക്കുകയാണെങ്കിൽ ഇതിനുള്ള വലിയ ഗുണം ലഭിക്കാതിരിക്കുകയില്ല. ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ സാധിക്കാത്തവരാണ് എങ്കിൽ നിങ്ങൾക്ക് വീടുകളിൽ വിനായക ചിത്രത്തിന് വിഗ്രഹത്തിനും മുൻപിൽ ഇരുന്നുകൊണ്ട് വ്രതം എടുത്തു പ്രാർത്ഥിക്കാം.
ഇത്തരത്തിൽ വ്രതം എടുത്ത് പ്രാർത്ഥിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ഓം ഗൺ ഗൺപതേ നമഃ എന്ന ഗണപതി മന്ത്രം ഒരു വിട്ടുകൊണ്ടിരിക്കണം. ഇത്തരത്തിൽ ഗണപതിയെ പ്രാർത്ഥിച്ച് നാം മരിക്കുമ്പോൾ തന്നെ അനുഗ്രഹം ഒരുപാട് നമ്മിലേക്ക് വന്നുചേരും. പ്രത്യേകമായി ക്ഷേത്രങ്ങളിൽ പോയി ഗണപതി ഹോമം നടത്തുകയോ, ഗണപതിക്ക് അപ്പം, അട എന്നിങ്ങനെയുള്ള നിവേദ്യങ്ങൾ നൽകുകയോ ചെയ്യുന്നതും ഒരുപാട് ഫലം ചെയ്യും.
ഗണപതി ഭൂമിയിലേക്ക് ഇറങ്ങി വന്നതിന്റെയും തന്റെ ദർശനം നൽകിയതിന്റെയും ഓർമ്മയായിട്ടാണ് ഈ വിനായക ചതുർത്തി ദിനം ആഘോഷിക്കുന്നത്. വിനായകൻ ഇല്ലാതെ ഒരു ഹോമവും പൂർത്തിയാകില്ല. നിങ്ങളുടെ എത്ര വലിയ ആഗ്രഹങ്ങളും സാധിച്ചു കിട്ടാൻ വിനായക ചതുർത്തി കൃത്യമായി ആചരിക്കുക.