പലപ്പോഴും നമ്മുടെ വീടിന് ചുറ്റുമായി ചെറിയ തരത്തിലുള്ള വിഷ ജീവികൾ ഉണ്ടാകാറുണ്ട്. കടനെല്ല്, തേനീച്ച, പഴുതാര, എന്നിങ്ങനെയുള്ള ജീവികൾ മണ്ണിലും എല്ലാമായി കാണാറുണ്ട്. ഇത്തരം ജീവികൾ നമ്മുടെ ശരീരത്തിന് ആഘാതം ഏൽപ്പിക്കുമ്പോൾ ചെറിയ വിഷാംശം നമുക്ക് ഏൽക്കാൻ ഇടയുണ്ട്. ഇത്തരത്തിൽ വിഷാംശം ഉണ്ടാകുമ്പോൾ ഇത് നമ്മുടെ ശരീരത്തിനെ ചിലപ്പോൾ കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് എത്തിക്കും.
ഇങ്ങനെ കടിച്ച ഭാഗത്ത് നീരോ നീലനിറമോ എല്ലാം ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. ഇത് അവയുടെ ശരീരത്തിൽ നിന്നും വിഷം നമ്മുടെ ശരീരത്തിലേക്ക് ലക്ഷണമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ജീവികൾ നിങ്ങളെ ശരീരത്തിൽ ഏതെങ്കിലും തരത്തിൽ ക്ഷതം ഏൽപ്പിക്കാൻ ഇടയായാൽ അവിടെ ഒരു ആയുർവേദം മരുന്ന് ഉപയോഗിക്കാം. ഇതിനുവേണ്ടി നിങ്ങളുടെ തൊടിയിലുള്ള ചില ഇലകളും പച്ചമഞ്ഞളും മാത്രം മതിയാകും.
പ്രധാനമായും മഞ്ഞൾപ്പൊടി എടുക്കുന്നതിനേക്കാൾ എപ്പോഴും ഉചിതം പച്ചമഞ്ഞൾ ഉപയോഗിക്കുകയാണ്. ആയുർവേദ മരുന്നുകൾ ഉണ്ടാകുമ്പോൾ എല്ലാം തന്നെ ഈ പച്ചമഞ്ഞൾ ആണ് നല്ലത്. ഒരു കഷണം പച്ചമഞ്ഞളും ഇതിലേക്ക് രണ്ടോ മൂന്നോ തണ്ട് മുക്കുറ്റി ചെടി കൂടി പറിച്ചെടുക്കാം. മുകുട്ടിയുടെ വേര് അടക്കം ഇതിനായി എടുക്കേണ്ടതുണ്ട്.
അതുപോലെതന്നെ ഇതിനോട് ചേർക്കേണ്ട മറ്റൊന്നാണ് ആര്യവേപ്പിന്റെ രണ്ടു തണ്ട് ഇല. ഇവ മൂന്നും കൂടി ചേർത്തില്ലെങ്കിലും മഞ്ഞളും ആരിവേപ്പും തന്നെയും അല്ലെങ്കിൽ, മഞ്ഞളും മുക്കുറ്റിയും തനിച്ചും ഇതിനുവേണ്ടി ഉപയോഗിക്കാം. ഈ മരുന്ന് വിഷമേറ്റ് ഭാഗത്ത് തേച്ചുപിടിപ്പിച്ച നേരം അവിടെ വെച്ച് ഇത് ഉണങ്ങി കഴിയുമ്പോൾ കഴുകി കളയാം. വീണ്ടും ഈ മരുന്ന് തന്നെ ഉപയോഗിക്കുക.