ജീവിതത്തിൽ സാമ്പത്തികമായ ഉന്നതികൾ ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടോ. എന്നാൽ ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ നമുക്കുണ്ടെങ്കിലും പലപ്പോഴും ഇത് സാധിക്കാതെ വരാറുണ്ട്. ഇങ്ങനെയുള്ള നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളെയും സാധിക്കുന്നതിനു വേണ്ടി, ജീവിതത്തിൽ സമ്പന്ന യോഗവും, കോടീശ്വരയോഗവും എല്ലാം വന്നു ചേരുന്നതിനുവേണ്ടി വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് നമുക്ക് തന്നെ ചെയ്യാവുന്ന ചില സൂത്രവിദ്യകൾ ഉണ്ട്.
ഈ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഒരു രൂപ നാണയം പ്രയോഗിച്ചു കൊണ്ടുള്ള സൂത്രം. നിങ്ങളുടെ കൈവശമുള്ള ഒരു രൂപ നാണയം സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് കുബേരമന്ത്രം ചൊല്ലി മഞ്ഞളും ചന്ദനവും തുളസി ജലത്തിൽ ചാലിച്ച് ഒരു രൂപ നാണയത്തിൽ ഒരു പൊട്ടുതൊട്ടു കൊടുക്കാം. ഈ ഒരു രൂപ നാണയം ഒരു വെളുത്ത തുണിയിൽ പൊതിഞ്ഞ് നിങ്ങളുടെ കൈവശമുള്ള പേഴ്‌സിനകത്ത് വയ്ക്കാം.
ഇങ്ങനെ വയ്ക്കുന്ന സമയത്തും കുബേരമന്ത്രം അഞ്ച് തവണ ചൊല്ലണം. ഈ ഒരു രൂപ നാണയം നിങ്ങളുടെ പേഴ്സനകത്തു സൂക്ഷിക്കുകയാണെങ്കിൽ സാമ്പത്തികമായി ഉള്ള വളർച്ച നിങ്ങൾക്ക് ഉണ്ടാകും. പ്രധാനമായും ചൊവ്വ, വെള്ളി ദിവസങ്ങളാണ് ഇതിന് നല്ലത്. ഒപ്പം തന്നെ നിങ്ങൾ ഉപയോഗിക്കുന്ന പേഴ്സിന്റെ നിറങ്ങളിലും സവിശേഷതകൾ ഉണ്ട്.
കടും നീല, പച്ച, പർപ്പിൾ, പിങ്ക്നിറം എന്നിവയാണ് ഒരു വ്യക്തിക്ക് ഉപയോഗിക്കാവുന്ന പേഴ്സിന്റെ നിറം. സാമ്പത്തികമായും ഉന്നതിനേടാനും, കോടീശ്വരയോഗം ഉണ്ടാകാനും ആഗ്രഹിക്കുന്ന ആളുകൾ ഉപയോഗിക്കേണ്ടത് ഈ നിറങ്ങളിലുള്ള പേഴ്സുകളാണ്. ഒരു പേഴ്സ് വാങ്ങാൻ ചൊവ്വാഴ്ച ദിവസങ്ങൾ തിരഞ്ഞെടുത്തു, ഇത് ക്ഷേത്രങ്ങളിൽ കൊണ്ടുപോയി പൂജിച്ച് ഉപയോഗിക്കുകയാണ് നല്ലത്.