ശരീരത്തിൽ കാണുന്ന പലതരം ക്യാൻസറുകളുടെയും ലക്ഷണങ്ങൾ, വളരെ മുൻപെ ക്യാൻസറിനെ തിരിച്ചറിയാം.

പലപ്പോഴും ക്യാൻസർ എന്നത് ഇന്നും ഒരു മാരകരോഗമായും, ആളുകളെ മാനസികമായി ഒരുപാട് വിഷമിപ്പിക്കുന്ന രോഗമായും നിലനിൽക്കുന്നു. ഇതിന്റെ കാരണം ഈ രോഗത്തിന്റെ തീവ്രത തന്നെയാണ്. പലപ്പോഴും ചികിത്സകൾ തുടങ്ങുകയാണ് എങ്കിൽ കൂടി വ്യക്തികൾക്ക് വേദനകളും മാനസിക സമ്മർദ്ദങ്ങളും കൂടി വരുന്നു എന്നതും ഈ രോഗത്തോടുള്ള ആളുകളുടെ ഭയം കൂട്ടുന്നു. അതുകൊണ്ടുതന്നെ ഈ രോഗം ശരീരത്തിൽ വന്നുചേരുന്നതിനെ ആദ്യഘട്ടത്തിലെ നമുക്ക് തിരിച്ചറിയാൻ പരിശ്രമിക്കാം.

   

ഇതിന്റെ ഏറ്റവും ആദ്യഘട്ടത്തിലാണ് ഈ രോഗത്തെ മനസ്സിലാക്കുന്നത് എങ്കിൽ, ചികിത്സകളും വളരെ പെട്ടെന്ന് നൽകിയാൽ പൂർണമായും ഈ രോഗത്തിൽ നിന്നും ഒരു വിമുക്തി ലഭിക്കും. ഇതിനെ കണ്ടെത്താൻ വൈകുംതോറും ചികിത്സകളും വൈകുന്നു. ഒപ്പം മരണവും വളരെ പെട്ടെന്ന് സംഭവിക്കുന്നു.ശ്വാസകോശ ക്യാൻസറുകളാണ് ഉണ്ടാകുന്നത് എങ്കിൽ ശ്വാസ തടസവും, നെഞ്ചുവേദന പോലെയുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നു.

ശരീരത്തിൽ പെട്ടെന്നുണ്ടാകുന്ന ചില വെളുത്ത പാടുകളും, കറുത്ത പാടുകളും വലുതായി വരുന്നുണ്ട് എങ്കിൽ ഇത് കാൻസറിന്റെ ലക്ഷണമായി കരുതാം. വായിൽ ഉണ്ടാകുന്ന നിറവ്യത്യാസം, തൊണ്ടവേദന, ശബ്ദ വ്യത്യാസം എന്നിവയെല്ലാം വായിലെ, തൊണ്ടയിലെയും ക്യാൻസറിന്റെ ലക്ഷണമായി കണക്കാക്കാം. ബ്രസ്റ്റിൽ ഉണ്ടാകുന്ന തടിപ്പുകളും, നിറവ്യത്യാസങ്ങളും, മുഴകളും ബ്രെസ്റ്റ് ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.

പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ആദ്യലമാണ്. മലത്തിലൂടെ രക്തം പോകുന്നുണ്ട് എങ്കിൽ വൻകുടലിലെയോ മലാശയത്തിലെയോ ക്യാൻസറിന്റെ ലക്ഷണമായി കരുതണം. മൂത്രത്തിലും ചില സമയങ്ങളിൽ രക്തത്തിന്റെ അംശം കാണാറുണ്ട്, ഇത് മൂത്രാശയ ക്യാൻസറോ വയറിലെ ക്യാൻസറോ ആയി കരുതാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *