എല്ലാദിവസവും ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാകുമ്പോൾ അതേ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് കറിവേപ്പില. ഭക്ഷണങ്ങൾക്ക് ഒരു പ്രത്യേക രുചിയും മണവും ഉണ്ടാകുന്നതിന് എല്ലാം കറിവേപ്പില ധാരാളമായി ചേർത്തു കൊടുക്കാറുണ്ട്. എന്നാൽ അതു മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളാണ് കറിവേപ്പില ഉള്ളത്. വായനാറ്റം ഉള്ളവർ കറിവേപ്പിലയുടെ ഇല വായിലിട്ട് ചവയ്ക്കുന്നത് ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ്. അതുപോലെ തന്നെ ദഹനത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കറിവേപ്പില.
കൂടാതെ കൃമി ശല്യം ഉള്ളവർ ദിവസവും കറിവേപ്പില ചതച്ചെടുത്ത നീരിൽ ഉപ്പ് ചേർത്ത് കഴിക്കുന്നത് നല്ലതാണ്. അതുപോലെ ത്വക്കിനെ ബാധിക്കുന്ന നിരവധി അണുബാധകളെ തടയാൻ വളരെ നല്ല മരുന്നാണ്. ചിക്കൻപോക്സ് വന്നാൽ ഉണ്ടാകുന്ന പാടുകൾ നീക്കം ചെയ്യാൻ കറിവേപ്പില ഉപയോഗിക്കാറുണ്ട്. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.
അണുബാധയുള്ള ശരീര ഭാഗങ്ങളിൽ വേപ്പില അരച്ച് തേച്ച് കൊടുക്കുക. വൈറ്റമിൻ എ യുടെ ഒരു കലവറയാണ് കറിവേപ്പില. വൈറ്റമിൻ എയുടെ അഭാവം മൂലം കണ്ണിനു ഉണ്ടാകുന്ന അന്ധത, മൂടൽ എന്നിവ തടയുന്നതിന് കറിവേപ്പില ദിവസവും ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ഈ പ്രശ്നം ഇല്ലാതാക്കാനുള്ള നല്ല മാർഗമാണ്. അതുപോലെ ഓർമ്മശക്തിയെ വർധിപ്പിക്കുന്നതിനും വളരെ നല്ലതാണ്.
കൂടാതെ അകാലനിര, താരൻ, മുടികൊഴിച്ചിൽ എന്നിവയ്ക്ക് കറിവേപ്പില ഇട്ട് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് മുടി നല്ലതുപോലെ വളർന്നു വരാനും സഹായിക്കുന്നു. പുഴുക്കടി, കാൽപാദം വിണ്ടുകീറുന്നത്, കുഴിനഖം എന്നിവയെ തടയാൻ കറിവേപ്പിലയും മഞ്ഞളും ചേർത്ത് അരച്ച് പുരട്ടുന്നത് വളരെ നല്ലതാണ്. ഇത്രയേറെ ഗുണങ്ങളാണ് കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്നത്. ഇനിയാരും കറിവേപ്പില നിസാരമായി കാണാതെ ദിവസവും കഴിക്കുന്നത് ഒരു ശീലമാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.