വീട്ടിൽ ഒരു തുളസിയെങ്കിലും ഇല്ലാതിരിക്കുന്നത് വളരെയധികം വിരളമാണ്. തുളസി ഒരു ഔഷധമാണ് കൂടാതെ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരവുമാണ്. തുളസി എത്ര പരിപാലിച്ചു നോക്കിയാലും നല്ല രീതിയിൽ വളരാത്തതാണ് പലരുടെയും പ്രശ്‍നം. അതിന്റെ ഒന്നാമത്തെ കാരണം തുളസിക്ക് വളരാൻ സൂര്യപ്രകാശം ആവശ്യമാണ് എന്നാൽ നേരിട്ട് സൂര്യപ്രകാശം അടിക്കുന്നത് വളർച്ചയെ ബാധിക്കും. അതുപോലെ ധരാളം വെള്ളവും ആവശ്യമാണ്. ജലാംശം നിലനിൽക്കുന്ന മണ്ണാണ് തുളസിയുടെ വളർച്ചക്ക് നല്ലത്. കറുത്ത മണ്ണും കളിമണ്ണും ചേർത്ത മണ്ണാണ് തുളസി നട്ടുപിടിപ്പിക്കാൻ നല്ലത്. തുളസി നട്ടുപിടിപ്പിക്കുമ്പോൾ കൂട്ടത്തോടെ നടാതിരിക്കാൻ ശ്രദ്ധിക്കണം.
തുളസിയിൽ ഉണ്ടാകുന്ന പൂക്കൾ കൃത്യമായ നേരത്ത് വെട്ടിക്കളയാതിരുന്നാൽ അത് ചെടിയുടെ വളർച്ചയെ ബാധിക്കും. തുളസിച്ചെടി വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. പുരാണങ്ങളിലും മറ്റും ദൈവീക പരിവേഷം തുളസിക്ക് നൽകുന്നു. ഔഷധമെന്ന നിലക്ക് പനി, ജലദോഷം,ചുമ, എന്നിവക്ക് തുളസി കാപ്പി വളരെ നല്ലതാണ്. വാദം, ആസ്മ, ഛർദി, വ്രണങ്ങൾ, ശ്വാസകോശരോഗങ്ങൾ, മഞ്ഞപ്പിത്തം, മലേറിയ, വയറുകടി തുടങ്ങിയവക്ക് പ്രതിവിധിയായി തുളസി ഉപയോഗിച്ചു വരുന്നു.
ദിവസവും തുളസിനീര് കുടിക്കുന്നത് ഓർമ്മ ശക്തി വർധിക്കാൻ സഹായിക്കുന്നു. തൊണ്ടവേദന, തൊണ്ടവ്രണം എന്നിവക്ക് തുളസി ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ഒരു പരിഹാരമാണ്. അതുപോലെ തുളസിയില വെന്തെടുത്ത കഷായത്തിൽ തേനും ഇഞ്ചിനീരും ചേർത്ത് കഴിക്കുന്നത് ആസ്മ, ബ്രോൻഗെയ്റ്റിസ് എന്നീ രോഗങ്ങൾക് പരിഹാരമാണ്. അതുപോലെ ആറുമാസക്കാലം തുസിനീരിൽ തേനും ചേർത്ത് കഴിച്ചാൽ വൃക്കയിലെ കല്ല് പൊടിഞ്ഞു മൂത്രനാളത്തിലൂടെ പുറന്തള്ളപ്പെടും. മറ്റൊന്ന് തുളസിയില കാപ്പിയും തുളസിനീരും പതിവായി കഴിക്കുന്നത് ഹൃദയത്തെ ശക്തിപ്പെടുത്താനും രക്തത്തിലെ കൊളസ്‌ട്രോൾ കുറക്കാനും നല്ലതാണ്.
തുളസിനീര് കണ്ണിൽ പുരട്ടുന്നത് കണ്ണിലെ നിശാന്ധതക്ക് പരിഹാരമാണ്. പുഴുക്കടി, വെള്ളപ്പാണ്ട് തുടങ്ങിയ ത്വക്ക് രോഗങ്ങൾക്ക് തുളസിനീര് പരിഹാരമാണ്. പല്ലിലെ രോഗങ്ങൾ മാറാൻ തുളസിയില പൊടിച്ച് പൽപൊടിയായി ഉപയോഗിക്കാം. അതുപോലെ ചിലന്തി, തേൾ എന്നിവയുടെ വിഷബാധിതക്ക് തുളസിനീരിൽ മഞ്ഞൾ അരച്ചു സേവിക്കുന്നത് നല്ലതാണ്. ശരീരത്തിന്റെ പ്രതിരോധശേഷിക്ക് തുളസി തിളപ്പിച്ച വെള്ളത്തിൽ തേനും ചെറുനാരങ്ങാ നീരും ചേർത്ത് ചായക്ക് പകരം ഉപയോഗിക്കാം. നല്ല ആരോഗ്യത്തിനു തുളസി വളരെയധികം ഗുണകരമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.