നിങ്ങളുടെ ജീവിതം സുരക്ഷിതമായിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇത് അവഗണിക്കുന്നത് മാറാ രോഗങ്ങൾ ഉണ്ടാകാൻ ഇടയാക്കും.

ഓരോരുത്തരുടെയും ജീവനും ജീവിതവും അവരുടെ കയ്യിൽ തന്നെയാണ്. ഒരാൾ എപ്രകാരം ജീവിക്കുന്നുവോ അത് പോലെ ഇരിക്കും അയാളുടെ ആരോഗ്യവും. ഇന്നത്തെ മാറിയ ജീവിത സാഹചര്യത്തിൽ ഒരാൾക്ക് എപ്പോൾ വേണമെങ്കിലും ഏതു രോഗങ്ങളും പിടിപെടാം എന്ന സ്ഥിതിയാണ്. അത്രയ്ക്കും മാറിയിട്ടുണ്ട് ഓരോരുത്തരുടെയും ഭക്ഷണരീതികൾ. ഇത്തരം മാറ്റങ്ങൾ ഓരോരുത്തരിലും ജീവിതശൈലിരോഗങ്ങൾ ഉണ്ടാകാൻ ഇടയാക്കിയിട്ടുണ്ട്. പ്രമേഹം, ഹൃദ്രോഗം, കൊളസ്ട്രോൾ ,തൈറോയ്ഡ് എന്നിവയാണ് ജീവിതശൈലി രോഗങ്ങളുടെ വിഭാഗത്തിൽപ്പെടുന്നത്. ഇത്തരം രോഗങ്ങൾ ഒരിക്കൽ വന്നുപെട്ടാൽ പിന്നീടൊരിക്കലും മാറുകയുമില്ല. ഒരു സർജറിയിലൂടെ പരിഹരിക്കാൻ സാധിക്കുന്നതല്ല ഇത്തരം പ്രശ്നങ്ങൾ.

മരുന്നിനേക്കാൾ കൂടുതലായി ഭക്ഷണരീതികൾ നിയന്ത്രിച്ചും ജീവിതസാഹചര്യങ്ങളിൽ മാറ്റം വരുത്തിയും മാത്രമാണ് ഇത്തരം രോഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കൂ. ഏറ്റവും നല്ലത് ഇത്തരം രോഗങ്ങൾ ശരീരത്തിലേക്ക് എത്തിക്കാതെ ഇരിക്കുന്നതാണ്. അതിന് നമുക്ക് തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. വാരിവലിച്ച് വയറുനിറയെ ഭക്ഷണം കഴിക്കുന്നതിന് പകരം ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം തിരഞ്ഞെടുത്തു കൃത്യമായ ഇടവേളകളിൽ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് നല്ലതാണ്.

എങ്കിലും ഇടയ്ക്കൊക്കെ രക്തപരിശോധനകൾ നടത്തി പ്രമേഹം വരാൻ സാധ്യതയുണ്ടോ എന്ന് തിരിച്ചറിയുന്നത് നല്ലതാണ്. അതുപോലെതന്നെ രക്ത സമ്മർദ്ദം പരിശോധിക്കുന്നതും വളരെ നല്ലതാണ്. ഇതിൻറെ സാധാരണ കാണിക്കുന്ന അളവിനേക്കാൾ കുറച്ചു കൂടുതൽ ആണെങ്കിൽ ഭക്ഷണ ക്രമങ്ങളിലും ജീവിതശൈലികളിലും മാറ്റം വരുത്തുന്നത് മരുന്നുകൾ കഴിക്കാതെ തന്നെ ഈ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കും.

അതുപോലെതന്നെ അമിതവണ്ണവും കുടവയറും ഇത്തരം രോഗങ്ങളുടെ മുന്നോടിയായി ഉണ്ടാവുന്നതാണ്. ഇത്തരം കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ ജീവിതം സന്തോഷപ്രദം ആക്കാൻ സാധിക്കും. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.