കൂർക്കം വലി ഒരു വലിയ പ്രശ്നമായി തോന്നാറുണ്ടോ? കാരണം ഇതാവാം

ഇന്നത്തെ നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിൽ നാം പലപ്പോഴും അറിയാതെ പോകുന്ന പലതുമുണ്ട്. അതിൽ ഒന്നാണ് നല്ല ഉറക്കം. ഒരു വ്യക്തിക്ക് നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ ആ ദിവസം അത്ര ശുഭകരം ആയിരിക്കുകയില്ല. ഇന്നത്തെ നമ്മുടെ ജോലിക്ക് പോക്കും മറ്റു കാരണങ്ങൾകൊണ്ടും ഉറക്കത്തിന് തീവ്രത കുറഞ്ഞുവരികയാണ്. അതു കൊണ്ടുതന്നെ പല ആരോഗ്യപ്രശ്നങ്ങളും അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിക്ക് നല്ല ആഹാരവും നല്ല ഉറക്കവും നല്ല ആരോഗ്യത്തിന് ആവശ്യമാണ്. നമ്മുടെ ജീവിത പങ്കാളി ഉറക്കത്തിൽ കൂർക്കം വലിക്കുന്ന ആളാണെങ്കിൽ നമ്മുടെ ഉറക്കവും നഷ്ടപ്പെടും.

പലപ്പോഴും നാം അവരെ കുറ്റപ്പെടുത്തുകയാണ് പതിവ്. പല കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ കൂർക്കംവലി ഉണ്ടാകുന്നത്. ഇത് ഒരുതരം ആരോഗ്യപ്രശ്നമാണ്. ഉറക്കത്തിൽ വായിലൂടെ ശ്വാസം എടുക്കുമ്പോഴാണ് കൂർക്കംവലി ഉണ്ടാകുന്നത്. തടിയും കൂർക്കംവലിയും തമ്മിൽ നല്ല ബന്ധമുണ്ട്. തടിയുള്ള ഒരു വ്യക്തി കിടക്കുമ്പോൾ കൂർക്കം വലിക്കുന്നത് സ്വാഭാവികമാണ്. തടി കൂടുന്നത് അനുസരിച്ച് കഴുത്ത് ഇടുങ്ങിയതാകുന്നു. അതുകൊണ്ട് കിടക്കുമ്പോൾ ശരിയായി ശ്വാസമെടുക്കാൻ സാധിക്കാതെ വരുന്നു.

വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിൽ കൂടെയും തടി കുറച്ചാൽ ഒരുപരിധിവരെ കൂർക്കംവലി പരിഹരിക്കാം. മൂക്കടപ്പ്, ജലദോഷം എന്നീ പ്രശ്നങ്ങൾ ഉള്ളവരിലും അലർജി പ്രശ്നങ്ങൾ ഉള്ളവരിലും കൂർക്കംവലി ഉണ്ടാകാറുണ്ട്. ചിലർക്ക് കൂർക്കം വലിയ്ക്കുമ്പോൾ ഇടയ്ക്ക് ശ്വാസം നിന്നു പോകുകയും ചെയ്യാറുണ്ട്. ഇത് ശരീരത്തിലെ ഓക്സിജൻറെ അളവ് കുറയുന്നതിന് കാരണമാകും. ഇത് ചിലപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

എന്നാൽ ഇന്ന് പല സംവിധാനങ്ങൾ വെച്ച് ഇതു പരിശോധിച്ച് അറിയാൻ സാധിക്കും. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.