നെഞ്ചെരിച്ചിലും ഗ്യാസും കൂടെ കൂടെ ഉണ്ടാകാറുണ്ടോ? ഇത്തരം കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണം

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് നെഞ്ചെരിച്ചിൽ, ഗ്യാസ് എന്നിവ. ജനിച്ചുവീഴുന്ന കുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഇത് കാണപ്പെടുന്നു. ഇത് വളരെ ചെറിയ കാരണമാണെങ്കിലും ചിലപ്പോൾ ഇത് ആളുകളിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഭക്ഷണം ശരിയായി ദഹിക്കാതെ വന്ന് വയറിൽ നിന്നും ഗ്യാസ് നെഞ്ചിലേക്ക് കയറി അസ്വസ്ഥത ഉണ്ടാക്കുന്നു. നെഞ്ചിരിച്ചൽ പ്രശ്നങ്ങളും മിക്ക ആളുകളിലും കണ്ടുവരാറുണ്ട്. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തിൽ നിന്ന് തിരികെ അന്നനാളത്തിലേക്ക് എത്തുമ്പോഴാണ് നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നത്.

ഇത് തൊണ്ട മുതൽ വയറിൻറെ മുകൾവശം വരെ അനുഭവപ്പെടാറുണ്ട്. പലപ്പോഴും സാധാരണ നെഞ്ചിരിച്ചിൽ ഉണ്ടാകുമ്പോൾ എല്ലാവരും വീട്ടിൽ തന്നെ അതിൻറെ പ്രതിവിധി ചെയ്യുകയാണ് പതിവ്. മെഡിക്കൽ ഷോപ്പുകളിൽ നിന്നും വാങ്ങുന്ന ഗ്യാസ് ഗുളികകളും, ഇഞ്ചിനീരും, വെളുത്തുള്ളിയും, ഉലുവ വെള്ളവും എല്ലാം പരീക്ഷിച്ച് പരിഹാരം കണ്ടെത്താറുണ്ട്. എന്നാൽ ഇങ്ങനെ തുടർച്ചയായുണ്ടാകുന്ന നെഞ്ചരിച്ചൽ വിട്ടു കളയേണ്ട ഒന്നല്ല. ചിലപ്പോൾ അത് ആശയ ക്യാൻസറിന് വരെ സാധ്യത ഉണ്ടാകും. വളരെ സാവധാനത്തിൽ ആയിരിക്കും ആമാശയ ക്യാൻസറിൻറെ ലക്ഷണങ്ങൾ കാണപ്പെടുന്നത്.

നെഞ്ചെരിച്ചിലിൽ ആവും ഇത് തുടങ്ങുക. ചിലപ്പോഴൊക്കെ വയറു വേദനയും അനുഭവപ്പെടാം. ഗ്യാസ് വരുമ്പോൾ നമുക്ക് തോന്നുന്ന ഒരു ലക്ഷണമാണ് വയർ നിറഞ്ഞു ഇരിക്കുക എന്ന തോന്നൽ. ഇതെല്ലാം ആമാശയ കാൻസറിൻറെ ലക്ഷണം ആവാനും സാധ്യതയുണ്ട്. അതിനാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ നോക്കുന്നത് നല്ലതാണ്. ജീവിതശൈലിയിൽ മാറ്റം വരുത്തിയും ഭക്ഷണക്രമം ശ്രദ്ധിച്ചും അതുപോലെ വയറിനു ദഹിപ്പിക്കാൻ കഴിയാതെ വരുന്ന.

ഭക്ഷണസാധനങ്ങൾ ഒഴിവാക്കിയും നല്ല പോലെ വ്യായാമം ചെയ്തും നല്ല ആരോഗ്യം ഉണ്ടാക്കി എടുക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.