പുരുഷന്മാർ സൂക്ഷിക്കുക!! ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മാരകമായ കാൻസറിന് സാധ്യത

ഇന്ന് എവിടെയും ലോകവ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു അസുഖമാണ് കാൻസർ. പല തരത്തിലുള്ള കാൻസറുകളും ഇപ്പോൾ കണ്ടുവരുന്നു. കുഞ്ഞു കുട്ടികൾ തുടങ്ങി സ്ത്രീകളിലും പുരുഷന്മാരിലും പൊതുവേ കണ്ടുവരുന്ന ഒരു അസുഖമാണ് കാൻസർ. എന്നാൽ ഏറ്റവും കൂടുതൽ പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു അർബുദമാണ് പ്രോസ്റ്റേറ്റ് കാൻസർ. ഇപ്പോഴത്തെ ജീവിതശൈലിയും ദുശീലങ്ങളും ആണ് ഈ രോഗം വരുന്നതിനുള്ള പ്രധാന കാരണം. കൂടുതലും 40 വയസ്സിനു ശേഷമാണ് ഇവരിൽ ഇത്തരം രോഗങ്ങൾ കണ്ടുവരുന്നത്.

പുരുഷന്മാർ നടത്തിവരുന്ന അമിതമായുള്ള പുകവലിയും മദ്യപാനവും ആണ് ഇത്തരം രോഗങ്ങൾ വരുന്നതിൻറെ പ്രധാന കാരണം. അതുപോലെതന്നെ തെറ്റായ രീതിയിലുള്ള ഭക്ഷണക്രമങ്ങളും വ്യായാമമില്ലാത്ത അവസ്ഥയും ഇത് വരുന്നതിൻറെ കാരണങ്ങളിലൊന്നാണ്. ഇത് ശ്രദ്ധിക്കാതെ ഇരിക്കുമ്പോഴാണ് പ്രോസ്റ്റേറ്റ് കാൻസർ എന്ന രോഗം കൂടുതൽ ഗുരുതരം ആകുന്നത്. പുരുഷന്മാരുടെ മരണത്തിന് കാരണമാകുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. ഈ രോഗത്തിന് ലക്ഷണങ്ങൾ ഒട്ടനവധി ആണ്. ഇതിൽ പ്രധാനമായും മൂത്രം പോകാനുള്ള ബുദ്ധിമുട്ടാണ്.

മൂത്രം ശരിയായി പോകാതിരിക്കുക, മൂത്രം അല്പാല്പമായി പോവുക എന്നിവ ഇതിൻറെ ആദ്യ ലക്ഷണങ്ങൾ ആണ്. ഇത്തരം ലക്ഷണങ്ങൾ നമ്മൾ അറിയാതെ പോയാൽ ഈ കാൻസർ ശരീരത്തിലെ പല ഭാഗങ്ങളിലും പടർന്നു പിടിക്കാൻ സാധ്യതയുണ്ട്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് എല്ലിനെ ആണ്. എല്ലിൽ പടർന്നു പിടിച്ചാൽ വളരെ ബുദ്ധിമുട്ടും വേദനയും സഹിക്കേണ്ടിവരും. എല്ലു വേദന ,ശരീരവേദന എന്നിവയെല്ലാം ഉണ്ടാകും.

ശരീരഭാരം കുറയുക, ക്ഷീണം തോന്നുക എന്ന കാൻസറിൻറെതായ മിക്ക ലക്ഷണങ്ങളും ഈ രോഗത്തിനും കണ്ടു വരാം. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.