സൂക്ഷിക്കുക! മരണ കാരണമായേക്കാവുന്ന അസുഖങ്ങളുടെ ലക്ഷണങ്ങൾ ആയിരിക്കും നിങ്ങളുടെ പാദങ്ങളിൽ കാണുന്ന ഈ പാടുകൾ

പണ്ട് മുതൽക്കേ ഉള്ള ഒരു പറച്ചിൽ ആണ് കാലുകൾ നോക്കി ഒരാളുടെ സ്വഭാവഗുണങ്ങൾ പറയാൻ പറ്റും എന്ന്. അത് കാലുകളുടെ വൃത്തിയും ഭംഗിയും കണ്ടിട്ടാണ് അങ്ങനെ പറഞ്ഞിരുന്നത്. എന്നാൽ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ ശരീരത്തിലെ ഒരു അവയവം ആണ് കാല് എന്നതാണ് സത്യം. അതുകൊണ്ടുതന്നെ കാലുകളിൽ വരുന്ന പാടുകളോ മറ്റു ലക്ഷണങ്ങളോ ആരുംതന്നെ അധികമായി ശ്രദ്ധിക്കാറില്ല. കാലുകളിൽ വരുന്ന ലക്ഷണങ്ങൾ കണ്ട് അയാളുടെ ശരീരത്തെ ബാധിച്ചിരിക്കുന്ന അസുഖം കണ്ടുപിടിക്കാം എന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. പലപ്പോഴും ശരീരത്തിൽ വരുന്ന നിറവ്യത്യാസങ്ങൾ , പാടുകൾ , നീര്, വേദന എന്നിവയൊന്നും ആരും ശ്രദ്ധിക്കാറില്ല.

എന്തെങ്കിലും അസുഖത്തിന് ഡോക്ടറെ കാണാൻ ചെല്ലുമ്പോൾ ആയിരിക്കും കാലുകളിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുന്നത് . അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഒരുപക്ഷേ നമ്മൾ അറിയാതെ തന്നെ വലിയ രോഗങ്ങളുടെ അടിമയായി കഴിഞ്ഞിട്ടുണ്ടായിരിക്കാം. കാലുകളിൽ എന്തെങ്കിലും മുറിവ് വന്ന് വ്രണമായി കറുത്തപാടുകളും നീരും ഉണ്ടാകുന്നവരെ കാത്തിരിക്കുന്നത് പ്രമേഹം എന്ന അസുഖം ആയിരിക്കും. ചിലർക്ക് കാലുകളിൽ നന്നായി ചൂട് അനുഭവപ്പെടുകയും അല്ലെങ്കിൽ മരവിപ്പ് അനുഭവപ്പെടുകയും ചെയ്യാറുണ്ട്.

ചിലപ്പോഴൊക്കെ സ്പർശന ശേഷിയും നഷ്ടപ്പെടുന്നതായി കാണപ്പെടാറുണ്ട്. ഇതെല്ലാം പ്രമേഹത്തിന് കാലുകൾ കാണിച്ചുതരുന്ന ലക്ഷണമാവാം. കാലുകൾ നന്നായി തടിച്ച് നീര് വരുന്ന ആളുകൾ ഉണ്ടായിരിക്കും. അവർക്കു ഒരുപക്ഷേ കിഡ്നിയുമായി ബന്ധപ്പെട്ട എന്തെങ്കിലും അസുഖം ഉണ്ടായിരിക്കും. ഇങ്ങനെ കാലുകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിച്ച് നേരത്തേ തന്നെ ചികിത്സ തേടുകയാണെങ്കിൽ വലിയ അസുഖങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും.

ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.