നിത്യ ജീവിതത്തിൽ പാൽ എങ്ങനെയൊക്കെ ഉപയോഗിക്കാം
കുട്ടികൾക്കും മുതിര്ന്നവര്ക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് പാൽ. ദിവസവും ഓരോ ഗ്ലാസ് പാല് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പാലിന് ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയട്ടുണ്ട്. പാൽ ഉപയോഗിച്ച് ചെയ്യാവുന്ന നാല് കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്. മുഖത്തെ കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ പരിഹരിക്കാൻ വളരെ നല്ലതാണ് പാൽ. ഇത് തയ്യാറാക്കാനായി രണ്ടു ടിസ്പൂൺ പാൽ, കാൽ ടിസ്പൂൺ കസ്തൂരി മഞ്ഞൾ എന്നിവയാണ് വേണ്ടത്.
ഇത് നല്ലത് പോലെ മിക്സ് ചെയ്തതിനുശേഷം മുഖത്ത് തേച്ചു പിടിപ്പിക്കുക. ഇത് 15 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. ഇത് ആഴ്ചയിൽ നാലു തവണ അടുത്തടുത്ത ദിവസങ്ങളിൽ ചെയ്യുക. ഇത് മുഖം തിളങ്ങാൻ സഹായിക്കുന്നു. അതുപോലെ പാലും തേനും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നതും മുഖം തിളങ്ങാൻ സഹായിക്കുന്നു. കൂടാതെ മുടി സ്ട്രൈറ്റ് ചെയ്യാനും പാൽ ഉപയോഗിക്കാം. ഇത് തയ്യാറാക്കാനായി അരഗ്ലാസ് പാലും, അരമുറി ചെറുനാരങ്ങാ നീരും എടുക്കുക.
ഇത് രണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്ത് മുടിയിൽ സ്പ്രേ ചെയ്ത് കൊടുക്കാം. അതിന് ശേഷം മുടി ചീർപ്പ് ഉപയോഗിച്ച് നല്ലത് പോലെ ഈരിയെടുക്കുക. തുടർന്ന് സാധാരണ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. അത് പോലെ ക്ഷീണം അകറ്റാനും നല്ല ഉറക്കം കിട്ടാനും പാൽ വളരെയധികം സഹായിക്കുന്നു. ഇതിനായി ഒരു ഗ്ലാസ് പാൽ എടുത്ത് അതിലേക്ക് ഒരു ടിസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക.
എന്നിട്ട് നല്ലത് പോലെ മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.