ചർമത്തിലുണ്ടാകുന്ന ചൊറിച്ചിൽ മാറ്റിയെടുക്കാൻ ഇത് പരീക്ഷിക്കാം

പലരേയും പ്രശ്നത്തിലാക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് സ്വകാര്യ ഭാഗത്തെ ചൊറിച്ചിൽ. മൃദുലമായ ചര്‍മത്തിലാണ് ഇത്തരം ചൊറിച്ചിൽ സാധാരണയായി കാണുന്നത്. അണുക്കള്‍ ചര്‍മത്തില്‍ കയറി പറ്റുകയും ഇത് ചര്‍മ രോഗത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഫംഗസാണ് ഇതിന് പ്രധാന കാരണം. ജീവിതരീതിയില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ് ഫംഗസ് പിടിപെടുന്നതിന് പ്രധാന കാരണം. മനുഷ്യന്റെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഫംഗസ് രോഗങ്ങള്‍ പിടിപെടുന്നത്.

ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ഇല്ലാതാക്കാനുള്ള ഒരു മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കാനായി വെളുത്തുള്ളി, വെളിച്ചെണ്ണ എന്നിവയാണ് വേണ്ടത്. വെളുത്തുള്ളി നല്ലൊരു ആന്റി ഫംഗൽ ഏജന്റാണ്. ആദ്യം കുറച്ച് വെളുത്തുള്ളി തൊണ്ട് കളഞ്ഞ് ചതച്ചെടുക്കുക. അതിന് ശേഷം ഒരു പാത്രത്തിൽ വെളിച്ചെണ്ണയും ചതച്ച വെളുത്തുള്ളിയും ചേർത്ത് ചൂടാക്കുക. തുടർന്ന് നല്ലത്പോലെ ഇളക്കി കൊടുക്കുക. അതിന് ശേഷം ഇത് തണുക്കാനായി വെക്കുക.

ചൂടാറിയതിന് ശേഷം ഇത് ശരീരത്തിൽ ചൊറി കാണുന്ന സ്ഥലങ്ങളിൽ പുരട്ടി കൊടുക്കുക. ഇത് രാത്രിയിൽ ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. തുടർന്ന് പിറ്റേ ദിവസം ഇത് കഴുകി കളയാം. ഇത് രണ്ടു ദിവസം കൊണ്ട് തന്നെ നല്ല രീതിയിലുള്ള മാറ്റം ഉണ്ടാക്കി തരുന്നു. ഇത് പ്രകൃതിദത്തമായി നിർമ്മിച്ചെടുക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.