മുഖത്തെ കറുത്തതും വെളുത്തതുമായ പാടുകൾ ഇല്ലാതാക്കാൻ ഈ രീതി പരീക്ഷിച്ചു നോക്കുക

നമ്മുടെ മുഖത്ത് കണ്ടു വരുന്ന വെളുത്തതും കറുത്തതുമായ പാടുകളാണ് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും. ഇത് നമ്മുടെ നെറ്റിയിലും താടിയിലും മൂക്കിന്റെ സൈഡിലുമാണ് കൂടുതലായി കാണുന്നത്. ഇത് ഒഴിവാക്കാനായി ബ്യൂട്ടിപാർലറുകളിലും ക്ലിനിക്കുകളിലും പോകുന്നവരാണ് കൂടുതലും. എന്നാൽ വീട്ടിൽ വെച്ച് തന്നെ ഇതിന് ഒരു പരിഹാര കാണാം. അതിന് സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ഇതിനായി ഒരു ചെറിയ പാത്രത്തിൽ ഒരു സ്പൂൺ ചായപ്പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കുക. ഇതിലേക്ക് പകുതി നാരങ്ങയുടെ ജ്യൂസ്‌ പിഴിഞ്ഞ് കൊടുക്കുക. തുടർന്ന് ഇത് നല്ലതുപോലെ മിക്സ്‌ ചെയ്യുക. എന്നിട്ട് മുഖം ഇളം ചൂടു വെള്ളത്തിൽ കഴുകി വൃത്തിയാക്കിയെടുക്കുക. അതിനുശേഷം നേരത്തെ പിഴിഞ്ഞ നാരങ്ങയുടെ തൊലി ഉപയോഗിച്ച് ഈ മിശ്രിതം ചർമ്മത്തിൽ തേച്ച് പിടിപ്പിക്കാം.

തുടർന്ന് 5 മിനിറ്റ് മസാജ് ചെയ്യുക. എന്നിട്ട് ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകി എടുക്കുക. അതിന് ശേഷം തണുത്ത വെള്ളത്തിലും മുഖം കഴുകണം. എന്നാൽ മാത്രമേ ശരിയായ രീതിയിൽ ഗുണം ചെയ്യുകയുള്ളൂ. ഇത് ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ചെയ്യാവുന്നതാണ്. ഒരു മാസത്തിനുള്ളിൽ മുഖത്ത് കാണുന്ന ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഇല്ലാതാകും. അതുപോലെ മുഖം നല്ലത് പോലെ ക്ലീനായും കിട്ടുന്നതാണ്.

വളരെ ചിലവ് കുറഞ്ഞ ഈ രീതി ആർക്ക് വേണമെങ്കിലും പരീക്ഷിച്ചു നോക്കാം. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.