ഗ്രാമ്പുവിന്റെ നിഗൂഡ രഹസ്യം

ആയുർവേദത്തെ കുറച്ച് നമ്മുടെ പൂർവികർക്ക് കുറേ കാര്യങ്ങൾ പറയാനുണ്ടാവും. 5000 വർഷങ്ങൾക്കു മുന്നേയാണ് ആയുർവേദം ഉടലെടുക്കുന്നത്. രോഗങ്ങളുടെ പ്രതിവിധിയെ കുറിച്ചാണ് ആയുർവേദത്തിൽ വിശദീകരിച്ചിരിക്കുന്നത്. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ആയുർവേദ ഔഷധമാണ് ഗ്രാമ്പൂ. ഗ്രാമ്പൂവിന് ഒരുപാട് ഗുണങ്ങളുണ്ട്. ഗ്രാമ്പൂ ചേർക്കുന്നതുകൊണ്ട് ഭക്ഷണത്തിന് രുചി കൂടുന്നു എന്നതിനപ്പുറം ദഹനത്തിനും സഹായിക്കുന്നു. ഗ്രാമ്പൂവിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കോളറ പോലുള്ള രോഗങ്ങൾ അകറ്റും.

ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. ശ്വാസകോശ അർബുദം തടയാൻ സഹായിക്കുന്നു. ആന്റി ആക്സിഡന്റ് ധാരാളമുള്ളതിനാൽ ഫ്രീ റാഡിക്കൽ നിന്നും സംരക്ഷിക്കുന്നു. പ്രമേഹം ഉൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള പാരമ്പര്യ ഔഷധമായി ഗ്രാമ്പൂ ഉപയോഗിക്കുന്നു. പല്ലുവേദന, ജലദോഷം, പനി ഇവയ്ക്കുള്ള ഔഷധമാണ്. ആന്റി സെപ്റ്റിക് അനാൾജെസിക് ഗുണങ്ങൾ ഉള്ളതിനാൽ ശരീരത്തിലെ മുറിവുകൾ പെട്ടെന്ന് ഉണങ്ങാൻ സഹായിക്കുന്നു. പാർശ്വഫലങ്ങൾ ഒട്ടും ഇല്ല. സ്ട്രസ്സ് അകറ്റി ഞരമ്പുകളെ ശാന്തമാക്കുന്നു.

ശരീരത്തിലെ ഹോർമോണുകളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. ഗ്രാമ്പൂ ഇട്ട ചായ ഞരമ്പുകളെ ശാന്തമാക്കാനും ഉൽക്കണ്ഠ കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും ഒന്നോ രണ്ടോ ഗ്രാമ്പൂ ചവയ്ക്കുന്നത് വായ്നാറ്റത്തിനും ഗ്യാസ്ട്രബിളിനും പരിഹാരമാണ്. രക്തോട്ടം സുഗമമാക്കാനും മോണ രോഗങ്ങൾ തടയാനും രോഗപ്രതിരോധശേഷി കൂട്ടുവാനും ഗ്രാമ്പുവിന് വലിയ പങ്കുവഹിക്കാൻ കഴിയും.

ഉദരത്തിലെ വ്രണങ്ങളെ തടയുന്നു. ഗ്രാമ്പൂവിലടങ്ങിയ സംയുക്തങ്ങൾ അൾസർ ഭേദമാക്കുന്നു. മ്യൂക്കസിന്റെ ഉൽപ്പാധനം കൂട്ടിയാണ് ഇത് സാധ്യമാക്കുന്നത്. എല്ലാ വീട്ടിലും തീർച്ചയായും ഉണ്ടായിരിക്കേണ്ട ഒന്നാണ് ഗ്രാമ്പൂ തികച്ചും ഉപകാരപ്രദവും ഉപയോഗപ്രദമാണ് ഗ്രാമ്പൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.