പല ആവശ്യങ്ങൾക്കായും കറ്റാർവാഴ മാർക്കറ്റിൽ നിന്നും വാങ്ങിക്കാനാണ് പതിവ്. എന്നാൽ നമ്മുടെ ആവശ്യത്തിനുള്ള കറ്റാർവാഴ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. കറ്റാർവാഴയുടെ ഒരു ചെറിയ ചെടി ഉണ്ടെങ്കിൽ ഒരുപാട് ഇലകളും വണ്ണമുള്ള തണ്ടുകളും ഉള്ള കറ്റാർവാഴ നമുക്ക് വീട്ടിൽ തന്നെ കൃഷി ചെയ്യാവുന്നതാണ്.ഇതിനായി വീട്ടിൽ നമ്മൾ വെറുതെ കളയുന്ന ചില സാധനങ്ങൾ മാത്രം മതിയാകും ആരോഗ്യപരമായും.
സൗന്ദര്യപരമായും നിരവധി ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് കറ്റാർവാഴ. മുടിയുടെ വളർച്ചയ്ക്കും ചർമ്മ സൗന്ദര്യത്തിനും ഇന്ന് ഒട്ടുമിക്ക ഉൽപ്പന്നങ്ങളിലും കറ്റാർവാഴ ചേർക്കുന്നു. കറ്റാർവാഴയുടെ ചെടി നല്ലപോലെ തഴച്ചു വളരുവാൻ ആയി ഒരു ഫെർട്ടിലൈസർ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് തേങ്ങ. ഇത് ഉപയോഗിക്കാത്ത കറികൾ വളരെ ചുരുക്കം ആയിരിക്കും.
അതുകൊണ്ടുതന്നെ തേങ്ങ ഉടയ്ക്കുമ്പോൾ നമുക്ക് ലഭിക്കുന്ന തേങ്ങയുടെ വെള്ളമാണ് ഇന്ന് ഫെർട്ടിലൈസർ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. എല്ലാദിവസവും തേങ്ങ പൊതിക്കുന്ന സമയത്ത് നമുക്ക് കിട്ടുന്ന തേങ്ങാ വെള്ളം ഒരു പാത്രത്തിൽ ആക്കി വയ്ക്കുക. കുറച്ചു സമയം അത് മൂടി വയ്ക്കേണ്ടതുണ്ട് വെയില് കൊള്ളാത്ത രീതിയിൽ അകത്തു തന്നെ സൂക്ഷിക്കുക 24 മണിക്കൂറിനു ശേഷം ആ വെള്ളത്തിൻറെ.
രുചി മാറിയിട്ടുണ്ടാകും, ഇത് നല്ലൊരു ഫെർട്ടിലൈസർ ആയി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിൽ ധാരാളമായി ഇഗ്നീഷ്യം പൊട്ടാസ്യം കാൽസ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്നു. ചെടിയുടെ വളർച്ചയ്ക്ക് ഇതു വളരെ ഉപകാരപ്രദമാകും കൂടാതെ നിരവധി ധാതുക്കളും അടങ്ങിയിരിക്കുന്നു. തേങ്ങാ വെള്ളത്തിൻറെ ഒപ്പം അത്ര അളവിൽ തന്നെ സാധാരണ വെള്ളവും കൂടി ചേർത്ത് ചെടികൾക്ക് ഒഴിക്കുക.