തെറ്റുമുണ്ടും സാരിയും കഴുകുമ്പോൾ ഇതൊരു അല്പം ചേർക്കണം, പുതുപുത്തൻ ആകും..

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടവയാണ് സെറ്റ് സാരിയും സെറ്റുമുണ്ട് എല്ലാം. ഓണത്തിന് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ സെറ്റിന്റെ വസ്ത്രങ്ങൾ ധരിക്കുന്നു. മിക്ക ആളുകളും ഓരോ ഓണത്തിനും പുതിയതായി വസ്ത്രങ്ങൾ എടുക്കാറാണ് പതിവ്. ഒരുപാട് ദിവസം ഉടുക്കാതെ എടുത്ത് വയ്ക്കുന്ന സെറ്റ് സാരിയും സെറ്റുമുണ്ട് എല്ലാം കുറച്ചു കഴിയുമ്പോൾ പഴകുന്നു അതിന്റെ നിറം മങ്ങുകയും.

   

മടക്കി വെക്കുമ്പോൾ ഉണ്ടാകുന്ന കറകളും പാടുകളും സെറ്റ് സാരികളുടെ ഭംഗി കുറയ്ക്കുന്നു. എന്നാൽ എത്ര പഴകിയ സെറ്റ് സാരിയും പുതിയത് പോലെ ആക്കുവാൻ ഒരു കിടിലൻ ടിപ്പുണ്ട്. ഹാൻലും സാരികൾ അതിൻറെ പുതുമ നഷ്ടപ്പെടാതെ കഴുകിയെടുക്കുവാനായി ഒരു ബക്കറ്റ് ഇളം ചൂടുവെള്ളം എടുക്കുക, പിന്നീട് അതിലേക്ക് ചെറുനാരങ്ങയുടെ നീര് കൂടി പിഴിഞ്ഞു കൊടുക്കണം ചെറുനാരങ്ങ .

ചേർക്കുന്നത് കൊണ്ട് തന്നെ കസവിന്റെ ഭംഗി നഷ്ടപ്പെടാതെ അതിൻറെ തിളക്കം നിലനിർത്തുന്നു അതുപോലെ അഴുക്കും ദുർഗന്ധവും നീങ്ങി കിട്ടും. പിന്നീട് ആ വെള്ളത്തിലേക്ക് കുറച്ച് ഷാമ്പു കൂടി ചേർത്തു കൊടുക്കുക. നല്ലപോലെ പതിപ്പിച്ചതിനു ശേഷം അതിലേക്ക് കസവിന്റെ സാരിയോ മുണ്ടോ മുക്കിവെക്കുക. 10 മിനിറ്റിനു ശേഷം കൈ ഉപയോഗിച്ചുകൊണ്ട് തന്നെ നല്ലപോലെ തിരുമ്പിയെടുക്കുക.

ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുവാൻ പാടുള്ളതല്ല സാരിയുടെ അടിവശത്ത് നല്ലപോലെ ചളിയുണ്ടാവും അത് കൈ ഉപയോഗിച്ച് തന്നെ ഞെരുടി എടുക്കുക. നാരങ്ങാ നീര് ഉപയോഗിച്ചതു കൊണ്ട് തന്നെ പെട്ടെന്ന് തുണികൾ കരിമ്പനടിക്കുകയില്ല. അങ്ങനെ കരിമ്പന ഉള്ള തുണികൾ ആണെങ്കിൽ വൈറ്റ് പെട്രോൾ ഉപയോഗിച്ച് അത് ആദ്യം നീക്കം ചെയ്യുക. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.