മുറ്റത്തും പറമ്പിലും വളരെ പെട്ടെന്ന് തന്നെ പുല്ലു ഉണ്ടാകുന്നു. ഇത് പറിച്ചു കളയുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. ചില പുല്ലുകൾ കൈകൊണ്ട് ശരിയായി പറിക്കാൻ പോലും സാധിക്കുകയില്ല. മിക്ക വീടുകളിലും ഒരാളെ പണിക്ക് നിർത്തി പുല്ല് പറിക്കാറാണ് പതിവ്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞാൽ പിന്നെയും പുല്ല് പഴയതുപോലെ മുളച്ചു വരുന്നു. നമ്മുടെ വീട്ടിലുള്ള മൂന്ന് സാധനങ്ങൾ .
ഉപയോഗിച്ച് പുല്ല് വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം ഒട്ടും തന്നെ പറിച്ചു കളയാതെ വളരെ ഈസിയായി പുല്ല് ഉണക്കി എടുക്കുവാൻ ഒരു സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. ഇതിനായി സോപ്പുപൊടി കല്ലുപ്പ് തുടങ്ങിയവ എടുക്കുക ഇവ രണ്ടും നല്ലപോലെ മിക്സ് ചെയ്ത് അതിലേക്ക് വിനാഗിരി കൂടി ചേർത്തു കൊടുക്കണം. വിനാഗിരി ചേർത്ത് കൊടുക്കണമെന്ന് നിർബന്ധമില്ല ഏറ്റവും പ്രധാനമായി.
സോപ്പും കല്ലുപ്പും ആണ് വേണ്ടത് നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതുതരം സോപ്പ് പൊടിയും ഇതിനായി ഉപയോഗിക്കാവുന്നതാണ്. കുറച്ചു വെള്ളം കൂടി ഒഴിച്ച് നല്ലപോലെ ഡയല്യൂട്ട് ചെയ്യുക അതിനുശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പുല്ല് കൂടുതലായി കാണുന്ന ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. കൈ കൊണ്ട് പറിച്ചു കളയുവാൻ ബുദ്ധിമുട്ടുള്ള പുല്ല് വളരെ എളുപ്പത്തിൽ.
തന്നെ ഉണങ്ങിപ്പോകുന്നു ഈ ലിക്വിഡ് സ്പ്രേ ചെയ്തതിനുശേഷം മൂന്നു മണിക്കൂർ കഴിയുമ്പോൾ പതിയെ ഉണങ്ങുന്നതായി കാണാം. പിന്നീട് ഒന്നോ രണ്ടോ ദിവസത്തിനു ശേഷം പുല്ലു മുഴുവനും ഉണങ്ങി നമുക്ക് ഈസിയായി ചൂലുകൊണ്ട് അടിച്ചു കളയാവുന്നതാണ്. ഒട്ടും തന്നെ കുനിയാതെ പുല്ല് കളയാനുള്ള കിടിലൻ മാർഗ്ഗമാണിത്. അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.