പ്ലാസ്റ്റിക് കവർ കൊണ്ട് ഒരു കിടിലൻ ഗ്ലൗസ് ഇനി ഇത് കടയിൽ നിന്നും വാങ്ങേണ്ട…

ദിവസവും നമ്മൾ കടയിൽ നിന്ന് വരുമ്പോൾ ഒരുപിടി പ്ലാസ്റ്റിക് കവറുകൾ ലഭിക്കാറുണ്ട്. മിക്കപ്പോഴും നമ്മൾ ഇത് കളയാറാണ് പതിവ്. ചില വീടുകളിൽ പ്ലാസ്റ്റിക് കത്തിക്കുകയും മറ്റു പറമ്പുകളിലേക്ക് വലിച്ചെറിയുകയാണ് ആളുകൾ ചെയ്യുന്നത്. പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണം ഉണ്ടാവുകയും അത് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു  പ്ലാസ്റ്റിക്ക്.

   

റീ യൂസ് ചെയ്യാൻ കഴിയുന്ന ഒരുപാട് വഴികളുണ്ട് അത് മനസ്സിലാക്കി ഇത്തരത്തിൽ ട്രൈ ചെയ്തു നോക്കുക. ഇവിടെ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് നമ്മൾ കടയിൽ നിന്നും വാങ്ങിക്കുന്ന പോലത്തെ ഒരു ഗ്ലൗസ് തയ്യാറാക്കാൻ സാധിക്കും. ഇത് ഉണ്ടാക്കിയെടുക്കുന്ന രീതി വളരെ വ്യക്തമായി തന്നെ ഈ വീഡിയോയിലൂടെ കാണിച്ചുതരുന്നു. ഏതുതരത്തിലുള്ള പ്ലാസ്റ്റിക് കവറും ഇതിനായിട്ട് ഉപയോഗിക്കാവുന്നതാണ്.

നിങ്ങളുടെ കയ്യിലുള്ള ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ചുകൊണ്ട് വളരെ നല്ല ഗ്ലൗസ് തയ്യാറാക്കാം. ആദ്യം തന്നെ നല്ല കട്ടിയുള്ള ഒരു പേപ്പർ എടുത്ത് അതിലേക്ക് നമ്മുടെ കയ്യിലെ അളവിനെക്കാൾ കൂടുതൽ വലിപ്പത്തിൽ വരച്ചു കൊടുക്കുക. നമ്മുടെ കയ്യിനേക്കാൾ കൂടുതൽ വലുപ്പത്തിൽ വേണം എന്നാൽ മാത്രമേ ഉണ്ടാക്കിയാൽ കയ്യിലേക്ക് കയറുകയുള്ളൂ വരച്ച ഭാഗം ഒരു ബ്ലേഡ് ഉപയോഗിച്ച് നല്ലപോലെ വൃത്തിയായി.

മുറിച്ചെടുക്കുക. അതിനുശേഷം നമ്മൾ ഏത് കവർ ഉപയോഗിച്ചാണ് ഗ്ലൗസ് തയ്യാറാക്കുന്നത് അതിനുമുകളിലായി മുറിച്ചുവെച്ച കൈയിന്റെ ഭാഗം വെച്ചു കൊടുക്കുക. നമ്മുടെ കയ്യിന്റെ അതേ അടയാളത്തിൽ വരച്ചെടുത്ത് അതിൽ നിന്നും കുറച്ച് നീങ്ങി മാത്രം മുറിച്ചെടുക്കുക. പ്ലാസ്റ്റിക് കവർ മുറിച്ചെടുക്കുന്ന സമയത്ത് നമുക്ക് കട്ടിയുള്ള രണ്ട് ലെയർ ആയിട്ട് അവൻ കിട്ടുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.