തുണികളിലെ കരിമ്പന കളയാനുള്ള സൂത്രമറിയണോ? ഇങ്ങോട്ട് വരൂ…

നമ്മുടെ വീട്ടിൽ കരിമ്പൻ കുത്തിയ തോർത്തുക്കളും വസ്ത്രങ്ങളും ഉണ്ടാകും. ഇത്തരത്തിലുള്ള തുണികൾ നമ്മൾ പലപ്പോഴും മാറ്റി വയ്ക്കാറാണ് പതിവ്. ഇവ മറ്റു തുണികളുടെ കൂടെ ചേരുന്ന സമയത്ത് അതിലേക്ക് കൂടി കരിമ്പൻ പുള്ളികൾ പകരുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു വസ്ത്രത്തിൽ ഇത്തരത്തിൽ ഉണ്ടെങ്കിൽ അതു ഉടനെ തന്നെ പരിഹരിക്കേണ്ടതുണ്ട്. കരിമ്പൻ പുള്ളികൾ ഉള്ള.

   

തുണികൾ വളരെ ഈസിയായി വൃത്തിയാക്കുവാൻ ഉള്ള ഒരു കിടിലൻ ടിപ്പാണ് ഇവിടെ പറയുന്നത്. ഇവ കൂടുതലായും വെള്ള വസ്ത്രങ്ങളിൽ ആണ് കാണപ്പെടുന്നത്. മഴക്കാലം ആകുമ്പോൾ കരിമ്പൻ പുള്ളികൾ വരുന്നതിന്റെ എണ്ണവും വർധിക്കുന്നു. പ്രത്യേകിച്ചും തോർത്തുകൾ മുണ്ടുകൾ വെള്ള വസ്ത്രങ്ങൾ കുട്ടികളുടെ യൂണിഫോം ഷർട്ടുകൾ എന്നിവയിൽ കൂടുതൽ കരുമ്പൻ കുത്തിയ അവസ്ഥ .

കാണപ്പെടാറുണ്ട് ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ക്ലോറക്സ് ലിക്വിഡ് ആണ്. ഇത് മാർക്കറ്റിൽ ലഭ്യമാകും. ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് തുണി മുങ്ങാൻ പാകത്തിൽ വെള്ളം എടുക്കുക പിന്നീട് അതിലേക്ക് കുറച്ച് ക്ലോറക്സ് കൂടി ചേർത്തു കൊടുക്കണം. ക്ലോറെക്സിന്റെ പൗഡറും ഇതിനായി ഉപയോഗിക്കാവുന്നതാണ്. തുണി വെള്ളത്തിൽ നല്ലപോലെ മുങ്ങുന്ന രീതിയിൽ മുക്കി വയ്ക്കുക ഇത്.

ചെയ്യുമ്പോൾ കയ്യിൽ ഗ്ലൗസ് ധരിക്കാൻ മറക്കരുത്. കുറച്ചു സമയത്തിന് ശേഷം എടുത്തു നോക്കുക. കൂടുതൽ കരുമ്പൻ പുള്ളികൾ ഉള്ള തുണികൾ ആണെങ്കിൽ ഒരു ദിവസം മുഴുവൻ വയ്ക്കുന്നത് നല്ലതാണ്. പിന്നീട് സാധാരണ ഡിറ്റർജന്റ് ഉപയോഗിച്ച് കഴുകാവുന്നതാണ്. വെള്ള നിറത്തിലുള്ള തുണികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കരിമ്പൻ എളുപ്പത്തിൽ തന്നെ ഇളക്കാം. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.