ദിവസവും ഉണക്കമുന്തിരി കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുത മാറ്റങ്ങൾ…

രാവിലെ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിരാവിലെ എഴുന്നേൽക്കുമ്പോൾ വെറും വയറ്റിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും അതിൻറെ മുഴുവൻ ഗുണങ്ങളും ശരീരത്തിലേക്ക് എത്തുകയും ചെയ്യുന്നു. ആരോഗ്യത്തിന് പലപ്പോഴും ഏറെ നല്ലതാണ് ഉണക്കമുന്തിരി. ഡ്രൈഫ്രൂട്ട്സിന്റെ കൂട്ടത്തിൽ ചെറുതാണെങ്കിലും ഇതിൻറെ ഗുണങ്ങൾ വളരെ വലുതാണ്. വെറും വയറ്റിൽ ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത്.

   

സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഒരുപോലെ ഗുണം ചെയ്യുന്നു. ശരീരത്തിലെ അനാവശ്യമായ വിഷ വസ്തുക്കളെ പുറന്തള്ളുന്നതിനും കരളിൻറെ ആരോഗ്യ മെച്ചപ്പെടുത്തുന്നതിന് ഇത് ദിവസവും ശീലമാക്കുന്നത് നല്ലതാണ്. തെറ്റായ ഭക്ഷണരീതിയും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും കരളിൻറെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്. ഉണക്കമുന്തിരിയിൽ കുതിർത്ത വെള്ളം കരളിനെ വിഷമിമുക്തമാക്കുവാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ.

ഉദരസംബന്ധമായ പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരമാണ്. വയറിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റുന്നതിനും ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും കുടൽ ശുദ്ധമാക്കുവാനും ഉണക്കമുന്തിരി സഹായിക്കും. പ്രകൃതിദത്തമായി നമ്മുടെ വയറു വൃത്തിയാക്കാനുള്ള നല്ലൊരു മാർഗം കൂടിയാണിത്. നമ്മുടെ രക്തത്തിലെ അസിഡിറ്റി അളവ് കൂടുകയും ശ്വസന വ്യവസ്ഥയിലെ അസിഡിറ്റി വർദ്ധിക്കുകയും ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ കൂടുന്നു മുന്തിരി കുതിർത്ത്.

വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ  ശരീരത്തിന് കൂടുതൽ പൊട്ടാസ്യവും മഗ്നീഷവും ലഭിക്കും. ഇതുമൂലം ആമാശയത്തിലെ ആസിഡുകൾ നിയന്ത്രണ വിധേയമാവുകയും ആമാശയ പ്രശ്നത്തിന് പരിഹാരം ആവുകയും ചെയ്യുന്നു. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുവാനും ഇരുമ്പ് ആഗിരണം ചെയ്യുവാനും ഉണക്കമുന്തിരി ശീലമാക്കുന്നത് ഏറെ നല്ലതാണ്. ഇതിൻറെ മറ്റ് ഗുണങ്ങളും കൂടുതൽ ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.