നമ്മൾ വെറുതെ കളയുന്ന ഒന്നാണ് കഞ്ഞിവെള്ളം ഇത് ഉപയോഗിച്ച് നമുക്ക് ചെയ്യാവുന്ന നിരവധി സൂത്രങ്ങൾ ഉണ്ട് അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. കറപിടിച്ച പാത്രങ്ങൾ ക്ലീൻ ചെയ്യുന്നതിനായി നമുക്ക് കഞ്ഞി വെള്ളം ഉപയോഗിക്കാവുന്നതാണ്. കുറച്ചു തെളിഞ്ഞ കഞ്ഞി വെള്ളം എടുത്ത് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡയും വിനാഗിരിയും കൂടി ചേർത്തു കൊടുക്കുക.
പിന്നീട് കുറച്ചു ടൂത്ത്പേസ്റ്റ് കൂടി ചേർത്തു കൊടുത്ത് നന്നായി യോജിപ്പിക്കുക. കറപിടിച്ചിട്ടുള്ള എല്ലാ പാത്രങ്ങളും ആ സൊല്യൂഷനിലേക്ക് ഇട്ടുകൊടുക്കുക കുറച്ചു സമയത്തിന് ശേഷം എടുത്തു നോക്കിയാൽ അതിലെ കറകൾ എല്ലാം മാറി പുതു പുത്തൻ ആയി മാറിയിട്ടുണ്ടാകും. ഗ്ലാസ് സെറാമിക് അലുമിനിയം സ്റ്റീൽ തുടങ്ങിയ ഏതുതരം പാത്രങ്ങളും ഇത്തരത്തിൽ പുതുപുത്തൻ ആക്കി മാറ്റാം.
ഈ സൊല്യൂഷനിൽ കുറച്ചുസമയം ഇട്ടു വെച്ചാൽ തന്നെ കറ പൂർണ്ണമായും പോയി കിട്ടും പിന്നീട് ഡിഷ് വാഷ് ഉപയോഗിച്ച് ഉരച്ചുകഴുകണം എന്നില്ല. ഇതിൽ ചേർത്തിട്ടുള്ള ബേക്കിംഗ് സോഡയും വിനാഗിരിയും നല്ല ക്ലീനിങ് ഏജന്റുകളാണ് അതുകൊണ്ട് തന്നെ അത് ഉപയോഗിച്ച് ഈ രീതിയിൽ ചെയ്തെടുത്ത വളരെ ഈസിയായി തന്നെ കറ കളയാം. അടുക്കളയിലെ സിങ്ക് ഗ്യാസ് സ്റ്റൗ തുടങ്ങിയവ.
ക്ലീൻ ആക്കുന്നതിനും അതിലെ കറകൾ കളയുന്നതിനും ദുർഗന്ധം അകറ്റുന്നതിനും ഈ സൊല്യൂഷൻ തന്നെ ഉപയോഗിക്കാവുന്നതാണ്. വളരെ ഇഫക്ടീവ് ആയ റിസൾട്ട് ആണ് ഇതിൽ നിന്നും ലഭിക്കുക. ദിവസവും നമ്മൾ വെറുതെ കളയുന്ന കഞ്ഞിവെള്ളം ഇത്തരത്തിൽ ഉപയോഗിച്ചാൽ ലഭിക്കുന്ന റിസൾട്ട് ഒട്ടുംതന്നെ മോശമല്ല. കൂടുതൽ ടിപ്പുകൾ അറിയാനായി വീഡിയോ കാണുക.