ഉപ്പുകൊണ്ടുള്ള ഈ സൂത്രം ആരെയും ഞെട്ടിക്കും ബാത്റൂം ക്ലീൻ ചെയ്യാൻ ഇനി ഇതു മതി…

വീട് വൃത്തിയായി സൂക്ഷിക്കുക എന്നത് വീട്ടമ്മമാർക്ക് തലവേദന പിടിച്ച ജോലിയാകുന്നു. അതിൽ ബാത്റൂം ക്ലീൻ ആക്കി ഇടുന്നത് കുറച്ചു പ്രയാസമായ കാര്യം തന്നെ. ബാത്റൂമിലെ ടൈലുകൾ ഉരച്ചു വൃത്തിയാക്കുന്നതും ബക്കറ്റും കപ്പും ക്ലീൻ ചെയ്ത് ഇടുന്നത് എല്ലാം ദിവസവും ചെയ്തില്ലെങ്കിൽ ദുർഗന്ധവും വൃത്തിയില്ലായ്മയും തോന്നുന്നു. ബാത്റൂമിൽ നമ്മൾ ഉപയോഗിക്കുന്ന ബക്കറ്റിനും കപ്പിനും വഴുവഴുപ്പ് ഉണ്ടാകാറുണ്ട്.

   

തൊടുമ്പോൾ തന്നെ നമുക്ക് വൃത്തികേടായി തോന്നാറുണ്ട്. ഇത് കഴുകി എടുക്കുവാനും വളരെ ബുദ്ധിമുട്ട് തന്നെ. സോപ്പും ഡിറ്റർജെൻഡും സ്റ്റീലിന്റെ സ്ക്രബ്ബറും എല്ലാം ഉപയോഗിക്കുമ്പോൾ അതിൽ പാടുകൾ വരുന്നതിനുള്ള സാധ്യതയും ഏറെയാണ്. ഇതൊന്നും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ ഇവ എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം അതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്.ഇതിനായി നമ്മൾ.

ഉപയോഗിക്കുന്നത് ഉപ്പു മാത്രമാണ്. നമുക്ക് ഒട്ടും തന്നെ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ഉപ്പ്. ഇത് ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മളുടെ ജീവിതത്തിൽ ഉണ്ടാവുകയില്ല. ഭക്ഷണപദാർത്ഥങ്ങൾക്ക് രുചി നൽകുന്നതിനാണ് ഉപ്പു പ്രധാനമായും ഉപയോഗിക്കുന്നത് എന്നാൽ ഇത് കൂടാതെ പല ആവശ്യങ്ങൾക്കും ഉപ്പ് ഉപയോഗിക്കാം. കുറച്ചു ഉപ്പെടുത്ത് കൈകൊണ്ട് അല്ലെങ്കിൽ ബ്രഷ് കൊണ്ട്ബക്കറ്റിലും കപ്പിലും.

എല്ലാം തേച്ചുപിടിപ്പിക്കുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകിയെടുത്താൽ മതിയാകും. ഉപ്പു ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കുമ്പോൾ ബക്കറ്റിലും കപ്പിലും ഒന്നും വരകൾ വീഴുകയില്ല. വളരെ എളുപ്പത്തിൽ വഴുവഴുപ്പും മാറിക്കിട്ടും. കല്ലുപ്പ് ഉപയോഗിക്കാൻ പാടുള്ളതല്ല പൊടിയുപ്പ് വേണം ഇതിനായി ഉപയോഗിക്കുവാൻ. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.