ഭക്ഷണപദാർത്ഥങ്ങൾ നല്ല സോഫ്റ്റ് ആയും ടേസ്റ്റായും മാറുന്നതിന് നമ്മൾ ചേർക്കുന്ന ഒന്നാണ് ഈസ്റ്റ്. എന്നാൽ പലപ്പോഴും ഇത് നമ്മൾ കടയിൽ നിന്നും വാങ്ങിക്കാനാണ് പതിവ്. നാട്ടിൽ പുറങ്ങളിൽ ആണെങ്കിൽ ഇത് കിട്ടുവാൻ വളരെ ബുദ്ധിമുട്ടാണ് എന്നാൽ ഈസ്റ്റ് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി മനസ്സിലാക്കാം. ആദ്യം തന്നെ ഇതിനായി ഒരു അര ഗ്ലാസ് ഇളം ചൂടുള്ള വെള്ളം.
എടുക്കുക പിന്നീട് അതിലേക്ക് കുറച്ചു പഞ്ചസാര ചേർത്തു കൊടുക്കണം അതിനുശേഷം പഞ്ചസാര നന്നായി യോജിപ്പിച്ച് അതിലേക്ക് അല്പം തേൻ കൂടി ചേർത്തു കൊടുക്കുക. നാച്ചുറലായി തേൻ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. ചൂടുള്ള വെള്ളം ആയതുകൊണ്ട് തന്നെ തേൻ നല്ലപോലെ അതിലേക്ക് ലയിച്ചു കിട്ടും. ഒരു ബൗളിൽ അല്പം മൈദയുടെ പൊടിയെടുത്ത് അതിലേക്ക്.
കുറച്ചു പുളിയുള്ള തൈര് കൂടി ചേർത്ത കൊടുക്കുക ഫ്രിഡ്ജിൽ നിന്നും നേരെ എടുത്ത് അതിലേക്ക് ഒഴിക്കരുത് കുറച്ചുനേരം പുറത്തുവച്ച് പുളിപ്പ് ആയതിനുശേഷം മാത്രം ചേർത്തു കൊടുക്കുക. പിന്നീട് ആ വെള്ളം ഒരു ദോശ മാവിൻറെ പരുവം ആവുന്നത് വരെ അതിലേക്ക് ഒഴിച്ച് ചേർത്ത് കൊടുക്കുക. നല്ലപോലെ വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിച്ച് 24 മണിക്കൂറെങ്കിലും മൂടി വയ്ക്കേണ്ടതുണ്ട്.
തണുപ്പുള്ള സ്ഥലങ്ങളിൽ ആണെങ്കിൽ കൂടുതൽ സമയം അടച്ചു വയ്ക്കേണ്ടതായി വരുന്നു. നല്ല ചൂടുള്ള സ്ഥലത്താണ് വയ്ക്കുന്നതെങ്കിൽ പെട്ടെന്ന് തന്നെ അത് റെഡിയാകും. ഈസ്റ്റിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളാണ് ഇത്തരത്തിൽ ഭക്ഷണപദാർത്ഥങ്ങൾ സ്പോഞ്ച് പോലെ ആകുവാൻ സഹായിക്കുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.