പൂന്തോട്ടം നിറയെ പൂക്കൾ ഉണ്ടാവാൻ കടുക് കൊണ്ടുള്ള ഒരു സൂത്രം

വീട്ടിൽ നിരവധി ചെടികൾ വച്ച് പിടിപ്പിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. വീട്ടിലെ പൂന്തോട്ടത്തിൽ നിറയെ പൂക്കൾ ഉണ്ടായി നിൽക്കുന്നത് കാണാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ എത്ര തന്നെ നനച്ചു കൊടുത്താലും ചെടികൾ മുരടിച്ചു പോകാറുണ്ട് പ്രത്യേകിച്ചും നല്ല വേനൽക്കാലം ആണെങ്കിൽ അതിൽ പൂക്കൾ ഒന്നും ഇല്ലാതെ ഇലകൾ വാടി മുരടിച്ചുപോകുന്ന അവസ്ഥ കാണപ്പെടുന്നു.

   

ചെടികളെയും പൂക്കളെയും ഇഷ്ടപ്പെടുന്നവർ പൂന്തോട്ടം നിറയെ പൂക്കൾ ഉണ്ടാവാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട് അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വ്യക്തമായി പറയുന്നത്. വളരെ ഇഫക്ടീവായ ഒരു മെത്തേഡ് ആണിത് ചെയ്തു നോക്കിയ എല്ലാവർക്കും ഉറപ്പായും റിസൾട്ട് കിട്ടും. ഇതിനായി അടുക്കളയിൽ നിന്നും നമുക്ക് ലഭിക്കുന്ന ഒരു സാധനം കൊണ്ട്.

സൊലൂഷൻ തയ്യാറാക്കണം ഇത് ഉപയോഗിച്ചാണ് നമ്മൾ ചെടികളെ പരിപാലിക്കുന്നത്. ചട്ടിയിലെയും തറയിലെയും ചെടികൾക്ക് നമുക്ക് ഇത് ഒഴിച്ച് കൊടുക്കാവുന്നതാണ്. ആദ്യം തന്നെ കുറച്ച് കടുകെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ചു വെള്ളം കൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. നമുക്ക് എത്രത്തോളം ചെടിയുണ്ടോ അത്രയധികം കടുകെടുക്കേണ്ടി വരും ഒരു ബക്കറ്റിലേക്ക്.

ഏകദേശം 10 ലിറ്റർ ഓളം വെള്ളം എടുത്ത് അതിലേക്ക് അരച്ചുവെച്ച കടുക് പേസ്റ്റ് ചേർത്തു കൊടുക്കണം. ഒരു പത്ത് ദിവസത്തേക്ക് ഇത് നമുക്ക് നല്ലപോലെ അടച്ചു മാറ്റിവയ്ക്കണം. 10 ദിവസത്തിന് ശേഷം ഫെർമെന്റേഷൻ കഴിഞ്ഞ് നമുക്ക് കടുക് വെള്ളം ലഭിക്കും. ഇത് നല്ലപോലെ മിക്സ് ചെയ്ത് അത്രയും വെള്ളം കൂടി ചേർത്ത് എടുക്കണം. തുടർന്ന് അറിയാൻ വീഡിയോ കാണുക.