റേഷൻ കടയിൽ നിന്നും കിട്ടുന്ന അരി നമ്മൾ പലപ്പോഴും ഉപയോഗിക്കാറില്ല എന്നാൽ അതു ഉപയോഗിച്ചുകൊണ്ട് സാധാരണ രീതിയിൽ 48 രൂപയുടെ അരിയുടെ ചോറ് പോലെ മാറ്റിയെടുക്കുവാൻ സാധിക്കും അതെങ്ങനെയാണെന്ന് വ്യക്തമായി തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. റേഷൻ കടയിൽ നിന്നും വാങ്ങിക്കുന്ന പുഴുങ്ങലരി കൊണ്ട് വളരെ രുചികരമായ ചോറ് തയ്യാറാക്കി എടുക്കാം.
റേഷൻ അരിയിൽ ഒട്ടുംതന്നെ വിഷാംശം ഉണ്ടാവുകയില്ല അതിൻറെ തെളിവായിട്ടാണ് അതിൽ നിറച്ചു പാറ്റകളും പ്രാണികളും ഉണ്ടാവുന്നത്. ആദ്യം തന്നെ റേഷൻ അരി ഒരു മുറത്തിലിട്ട് നന്നായി പേറ്റിയെടുക്കുക. അതിലെ നെല്ലും കല്ലുമെല്ലാം പെറുക്കി കളയണം അരിയിൽ കാണുന്ന ചെറു പ്രാണികൾ കൂടി അതിൽ നിന്ന് പെറുക്കി എടുക്കേണ്ടതുണ്ട്. അടുത്തതായി അരി നല്ലവണ്ണം കഴുകി എടുക്കേണ്ടതുണ്ട്.
പച്ച വെള്ളത്തിൽ അല്ലെങ്കിൽ ചൂടുവെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കുക. കലത്തിൽ വെള്ളം എടുത്തു നന്നായി തിളച്ചതിനു ശേഷം അതിലേക്ക് അരി ഇട്ടു കൊടുക്കുക. ഇതിനു മുകളിലായി ചെറിയൊരു കലത്തിൽ വെള്ളം നിറച്ചു വയ്ക്കുക. അരി നന്നായി തിളച്ചതിനു ശേഷം മുകളിൽ വെച്ചിരിക്കുന്ന വെള്ളം കുറച്ചു കുറച്ചായി അതിലേക്ക് ഒഴിച്ച് കൊടുക്കുക.
സാധാരണ കടയിൽ നിന്നും വാങ്ങിക്കുന്ന അരിയുടെ അത്ര വേവ് ഇതിൽ ഉണ്ടാവുകയില്ല. വളരെ കുറച്ച് സമയം കൊണ്ട് തന്നെ അരി പെട്ടെന്ന് വേവുകയും ചെയ്യുന്നു. ജോലിക്ക് പോകുന്നവർ ആണെങ്കിൽ കുറച്ച് സമയം കൊണ്ട് തന്നെ ചോറ് തയ്യാറാക്കി എടുക്കുവാൻ കഴിയുന്നു. ഇനി ആരും റേഷൻ അരി കളയാതെ ഈ രീതിയിൽ ഒന്ന് ചോറ് തയ്യാറാക്കി നോക്കൂ.