എല്ലാ വീടുകളിലും ഉള്ള ഒന്നാണ് കഞ്ഞിവെള്ളം, നമ്മൾ പലപ്പോഴും കഞ്ഞി വെള്ളം വെറുതെ കളയാറാണ് പതിവ് എന്നാൽ അതിൻറെ വ്യത്യസ്ത ഉപയോഗങ്ങൾ അറിഞ്ഞാൽ ഇനി ഒരിക്കലും ആരും അത് വെറുതെ കളയുകയില്ല. വീട്ടുജോലികൾ എളുപ്പമാക്കുന്നതിനും ഫൈസ ലാഭിക്കുന്നതിനും എല്ലാം വെറുതെ ഒഴിച്ചു കളയുന്ന കഞ്ഞി വെള്ളം മതിയാകും. നമ്മൾ സാധാരണയായി ചോറ് വെച്ചതിനു ശേഷം.
കഞ്ഞി വെള്ളം വെറുതെ ഊറ്റി കളയാറാണ് പതിവ് എന്നാൽ ഇനിമുതൽ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല ഇത് ഉപയോഗിച്ച് നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നു. ഒരു പാത്രം എടുത്ത് അതിലേക്ക് കഞ്ഞി വെള്ളം ഒഴിക്കുക പിന്നീട് അതിലേക്ക് സാധാരണ വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്യണം. പിന്നീട് അതിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് കുറച്ചു വിനാഗിരി കൂടി ഒഴിച്ചു കൊടുക്കുക.
ഇവയൊക്കെ നന്നായി ക്ലീൻ ചെയ്യാൻ സഹായിക്കുന്ന വസ്തുക്കൾ ആണ്. കറപിടിച്ച സ്റ്റീലിന്റെ പാത്രങ്ങൾ കളർ മങ്ങിയ ഗ്ലാസ് പാത്രങ്ങൾ തുടങ്ങിയവയെല്ലാം പുതിയത് പോലെ ആക്കാൻ ഇതു മതിയാകും . കുറച്ച് സമയം പാത്രങ്ങൾ അതിലേക്ക് മുക്കി വയ്ക്കുക. പെട്ടെന്ന് തന്നെ പാത്രങ്ങൾ പുതിയത് പോലെ തിളക്കമുള്ളതാക്കി മാറ്റുവാൻ സാധിക്കുന്നതാണ്.
നമ്മുടെ അടുക്കളയിലെ ഗ്യാസ് സ്റ്റൗ പുതിയത് പോലെ മാറ്റുവാനായി സാധിക്കും അതിനായി ബാക്കി വന്ന ആ വെള്ളം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി അത് ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്. എത്ര പഴകിയ ഗ്യാസ് സ്റ്റവും പുതു പുത്തൻ ആക്കി മാറ്റും സാധിക്കും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.