കൊതുകിന്റെ ശല്യം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളെല്ലാവരും. മഴക്കാലത്ത് ആണെങ്കിൽ കൊതുകിന്റെ ശല്യം കൂടുതലായിരിക്കും. കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിടുകയും അതുമൂലം നിറയെ പെരുകുകയും ചെയ്യുന്നു. വളരെ കുഞ്ഞൻ ആണെങ്കിലും ഇവൻ ഉണ്ടാക്കുന്ന രോഗങ്ങൾ ഒട്ടും തന്നെ ചെറുതല്ല. ചിക്കൻഗുനിയ, മലേറിയ, ഡെങ്കിപ്പനി, മഞ്ഞപ്പനി, വെസ്റ്റ് നൈൽ വൈറസ് തുടങ്ങി നിരവധി രോഗങ്ങളാണ് കൊതുക് പരത്തുന്നത്.
കൊതുകിനെ അകറ്റാൻ നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭിക്കുമെങ്കിലും അതുമൂലം ഉണ്ടാകുന്ന ദോഷങ്ങളും ഒട്ടും കുറവല്ല. കൊതുക് തിരികളും, ലിക്വിഡുകളും ഉപയോഗിക്കുന്നതിലൂടെ അവ മറ്റുപല രോഗങ്ങളിലേക്ക് നയിക്കുന്നു. ശ്വാസകോശം സംബന്ധമായ രോഗങ്ങൾ ഉണ്ടാവുന്നതിന് ഇത് കാരണമായേക്കാം. പ്രത്യേകിച്ചും കുട്ടികളുള്ള വീടുകൾ ആണെങ്കിൽ അവർക്ക് ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതികൾ.
പരീക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. നമ്മൾ വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന ചില വസ്തുക്കൾ കൊണ്ട് കൊതുകുകളെ തുരത്താൻ സാധിക്കുന്നു. അത്തരത്തിലുള്ള ഒന്നാണ് വയനയില, ഭക്ഷണപദാർത്ഥങ്ങളിൽ നമ്മൾ ചേർക്കുന്ന ഈ ഇല നൽകുന്ന ഗുണങ്ങൾ ഒട്ടും മോശമല്ല. ഉദര സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും വയനയില ബിരിയാണിയിലും മറ്റും ഉപയോഗിച്ചുവരുന്നു. എന്നാൽ ഇത് ഉപയോഗിച്ച്.
കൊതുകിനെയും തുരത്താൻ കഴിയും. അതിനായി കുറച്ചു വൈനയിലെ എടുത്ത് നന്നായി ഉണക്കി അത് കത്തിക്കുക. കൊതുകുകൾ കൂടുതലായി വരുന്ന സമയത്ത് ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ അവയെ ഓടിക്കുവാൻ കഴിയുന്നു. ഇതിൽ നിന്നും വരുന്ന ഗന്ധം മൂലം കൊതുകുകൾ പമ്പകടക്കും. വയനയിലയുടെ ഗുണങ്ങളും കൊതുകിനെ തുരത്താനുള്ള വഴികളും മനസ്സിലാക്കാൻ വീഡിയോ മുഴുവനായും കാണുക.