നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണുന്ന ഒന്നാണ് റൈസ് കുക്കർ അഥവാ തെർമൽ കുക്കർ. എന്നാൽ ചോറ് വേവിക്കുന്നതിന് മാത്രമല്ല ഇത് ഉപയോഗിച്ചുള്ള മറ്റു ഉപയോഗങ്ങൾ കൂടി ഈ വീഡിയോയിൽ നിന്ന് മനസ്സിലാക്കാം. ഇതിൻറെ പല ഉപയോഗങ്ങളും നമ്മളെ വളരെയധികം ഞെട്ടിക്കുന്നതാണ്. റൈസ് കുക്കർ കയ്യിലുള്ള വരും പുതുതായി വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരും ഈ വീഡിയോ മുഴുവനായും കാണുന്നത് വളരെ ഉപകാരപ്രദം ആകും.
ചായ ചൂടാകാതിരിക്കുവാൻ വേണ്ടി നമ്മൾ പലപ്പോഴും ഫ്ലാസകിൽ സൂക്ഷിക്കാറുള്ളത്. എന്നാൽ അതിനു പകരം ഒരു പാത്രത്തിൽ ഒഴിച്ച് റൈസ് കുക്കറിനകത്ത് അടച്ചു വയ്ക്കാവുന്നതാണ്. എത്ര സമയം വേണമെങ്കിലും നല്ല ചൂടോടുകൂടി ചായ സൂക്ഷിക്കുവാൻ നമുക്ക് സാധിക്കും. ചപ്പാത്തിക്ക് മാവ് കുഴക്കുന്ന സമയത്ത് ബാക്കിയുള്ളവ നമ്മൾ ഫ്രിഡ്ജിനകത്ത് സൂക്ഷിക്കാറാണ് പതിവ് എന്നാൽ പിന്നീട് അത് എടുക്കുമ്പോൾ.
വളരെ ലൂസ് ആയി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആയിരിക്കും. എന്നാൽ ഇനി സൂക്ഷിക്കുമ്പോൾ മാവ് ഒരു പാത്രത്തിൽ ആക്കി റൈസ് കുക്കറിനകത്ത് ഇറക്കിവെച്ച് ഇതിൻറെ മുകളിലായി പത്രത്തിൽ ചൂടുള്ള വെള്ളം ഒഴിച്ച് വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു കേടും കൂടാതെ മാവ് സൂക്ഷിക്കാം. ഇങ്ങനെ ചെയ്തെടുത്ത സമയം നഷ്ടമാവാതെ മാവ് തയ്യാറാക്കാം.
നമ്മൾ സാധാരണയായി ചോറ് വയ്ക്കാൻ മാത്രമാണ് കുക്കർ ഉപയോഗിക്കുക എന്നാൽ അതിനു പകരമായി തോരൻ വെക്കാനും നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. തോരൻ വെക്കാനുള്ള പച്ചക്കറി മുറിച്ച് ഒരു പാത്രത്തിൽ ആക്കി കുക്കറിൽ ഇറക്കി വെച്ചാൽ ചോറ് വേവുന്നതിനോടൊപ്പം അതും വെന്തു കിട്ടും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.