വളരെ പ്രകാരപ്രദമാകുന്ന നിരവധി കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന ഒത്തിരി ടിപ്പുകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പലപ്പോഴും നമ്മൾ സവാള ഉപയോഗിക്കുമ്പോൾ അതിൻറെ ഒരു ചെറിയ കഷ്ണം മാത്രം എടുത്ത് ബാക്കി അങ്ങനെ തന്നെ ഫ്രിഡ്ജ് അല്ലെങ്കിൽ പുറത്ത് സൂക്ഷിക്കാറുണ്ട്. അങ്ങനെ മുറിച്ചു വയ്ക്കുന്ന സവാള കേടുകൂടാതെ ഇരിക്കുന്നതിനായി.
ഒരു തുള്ളി വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് അതിൽ പുരട്ടി കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മൂന്നു നാലോ ദിവസം സവാള കേടുകൂടാതെ ഇരിക്കും. പലപ്പോഴും നമ്മൾ നേരിടുന്ന ഒരു പ്രശ്നമാണ് സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നത്. ഇതിനു പരിഹാരമായി നല്ല ചൂടു വെള്ളത്തിൽ 2മിനിറ്റോളം സവാള ഇട്ടതിനുശേഷം അരിയാൻ എടുക്കുക പിന്നീട് കണ്ണിൽ നിന്നും വെള്ളം വരുകയില്ല.
പച്ചമുളക് അരിയുന്ന സമയത്ത് കയ്യിൽ നീറ്റൽ അനുഭവപ്പെടാം ഇതിനു പരിഹാരമായി വെളിച്ചെണ്ണ പുരട്ടിയതിനു ശേഷം ചെയ്യുക. കയ്യിലെ നീറ്റൽ മാറ്റുന്നതിനായി പാലും കുറച്ച് വെള്ളവും ചേർത്ത് എടുത്ത് അതിലേക്ക് കുറച്ച് സമയം കൈകൾ മുക്കി വയ്ക്കേണ്ടതാണ്. സ്ഥിരമായി ഇടുന്ന അച്ചാറിന്റെ കുപ്പി നെയ്യിന്റെ കുപ്പി തുടങ്ങിയവയെല്ലാം പിന്നീട് മറ്റൊരു കാര്യത്തിനായി ഉപയോഗിക്കുവാൻ കഴിയുകയില്ല.
അത്രയേറെ മണം അനുഭവപ്പെടും. കുപ്പി നന്നായി കഴുകിയെടുത്ത് വെയിലത്ത് വെച്ച് ഉണക്കുക പിന്നീട് അതിലേക്ക് കുറച്ചു ന്യൂസ് പേപ്പർ ൻറെ കഷണം നിറച്ചു കൊടുക്കണം. രണ്ട് ദിവസമെങ്കിലും അതുപോലെ വെച്ചാൽ ഈ പ്രശ്നം മാറിക്കിട്ടും. നമുക്ക് സഹായകമാകുന്ന നിരവധി കാര്യങ്ങൾ അടങ്ങിയതാണ് ഈ വീഡിയോ. കൂടുതൽ അറിയാനായി വീഡിയോ കാണൂ.