ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് വളരെ പെട്ടെന്ന് അസുഖം വരുന്നു. പ്രതിരോധശേഷി വളരെയധികം കുറവാണ്. എന്നാൽ ഇന്നത്തെ തലമുറയെ അപേക്ഷിച്ച് പണ്ടുണ്ടായിരുന്ന തലമുറയിലെ വ്യക്തികൾക്ക് അസുഖങ്ങൾ വരുന്നത് വളരെയധികം കുറവായിരുന്നു. അതിനു കാരണം അവരുടെ ഭക്ഷണരീതി തന്നെയായിരുന്നു. നമുക്കൊന്നും അറിയാത്ത എന്നാൽ അവർ പോലും അറിയാതെ അവർ ഭക്ഷിച്ചിരുന്ന പല വസ്തുക്കളും പല അസുഖങ്ങളും മാറി കിട്ടുന്നതിനും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അവർ അറിയാതെ തന്നെ ഉള്ളിലേക്ക് ചെല്ലുന്നതിനും കാരണമായിട്ടുണ്ട്.
ഇത്തരത്തിൽ നമ്മുടെ ചുറ്റുപാടിലും നാം പാഴ്ചെടികളായും പുല്ലുകളായും കാണപ്പെടുന്ന ചില സസ്യങ്ങളും ചില വസ്തുക്കളും കായ്കനികളും എല്ലാം പണ്ട് ഉണ്ടായിരുന്ന വ്യക്തികൾ ഭക്ഷിച്ചിരുന്നവയാണ്. എന്നാൽ നാം ഇന്ന് വിലകൊടുത്ത് മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പല വസ്തുക്കളും പണ്ട് നമ്മുടെ നാട്ടിൽ സുലഭമായി ലഭിച്ചിരുന്നു. എന്നാൽ അതിന്റെ ആവശ്യകതയും ഗുണഗണങ്ങളും അറിയാതെയാണ് അന്ന് ഉണ്ടായിരുന്ന വ്യക്തികൾ അത് ഭക്ഷിച്ചിരുന്നത്. എന്നാൽ നാം അത് ഭക്ഷണത്തിനായി ഉപയോഗിക്കാറില്ല എന്ന് മാത്രം.
അതുകൊണ്ടുതന്നെ അവരെക്കാൾ കൂടുതൽ അസുഖങ്ങൾ നമുക്ക് വരുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ ഇന്ന് നിറഞ്ഞുനിൽക്കുന്ന ഒരു താരം തന്നെയാണ് ഞൊട്ടാഞൊടിയൻ എന്ന പേരിൽ അറിയപ്പെടുന്ന ഒരു സസ്യം. ഇത് ഒരു കായയാണ്. ഈ ചെറിയ സസ്യത്തിൽ ഉണ്ടാകുന്ന കായ പഴുത്തു പാകമായാൽ അത് ഭക്ഷിക്കാവുന്നതാണ്. വളരെയധികം രുചിയുള്ളതും ഒരുപാട് ഗുണങ്ങൾ ഉള്ളതുമായ ഈ ഞൊട്ടാഞൊടിയൻ കായ പല സ്ഥലങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്.
അഞ്ചുതരം ഇനങ്ങളിൽ വരുന്ന ഈ കായ്കൾ കണ്ണിനും ചർമ്മത്തിനും ഏറെ ഗുണകരമാണ്. ഇത് പച്ചയായി കഴിക്കാൻ പാടില്ല എന്നതാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യം. ചിലപ്പോൾ അതിൽ വിഷാംശം ഉണ്ടാകാനായി സാധ്യതയുണ്ട്. ഗോൾഡൻബെറി എന്നറിയപ്പെടുന്ന ഒരുപാട് വിലയുള്ള പഴം ഞൊട്ടഞ്ഞൊടിയൻ വിഭാഗത്തിൽ പെട്ടതുതന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.