ബെഡ്ഷീറ്റിനെ ഇനി ഇങ്ങനെയൊരു മേക്കോവർ കൊടുത്താലോ? ഇത് നിങ്ങൾ ഒരിക്കലും കാണാതെ പോകരുത്…

നാം ഓരോരുത്തരുടെയും വീട്ടിൽ ഉപയോഗശൂന്യമായി ഇരിക്കുന്ന പഴയ ബെഡ്ഷീറ്റുകൾ ഉണ്ടായിരിക്കും. എന്നാൽ ഈ ബെഡ്ഷീറ്റുകൾ നമ്മുടെ അലമാരകളിൽ സ്ഥലം മെനക്കെടുത്തി ഒരുപാട് നാളായി ഇരിക്കുന്നവയാണ്. ഇത് ഉപയോഗിച്ച് ഇനി എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് നാം പലപ്പോഴായും ചിന്തിക്കാറുണ്ട്. എന്നാൽ ഈ ബെഡ്ഷീറ്റുകൾക്ക് ചെറിയ രീതിയിൽ ഒരു മേക്കോവർ കൊടുത്താൽ നമുക്ക് വളരെ വലിയ ഉപയോഗം നൽകുന്ന വസ്തുക്കൾ ഉണ്ടാക്കിയെടുക്കാവുന്നതാണ്.

   

നാം നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഫ്രിഡ്ജിന് മുകളിലായി പല വസ്തുക്കളും നിരത്തി വയ്ക്കാറുണ്ട്. ഇത്തരത്തിൽ പല വസ്തുക്കളും വെക്കുമ്പോൾ ആ ഫ്രിഡ്ജിന്റെ ഭംഗി നഷ്ടപ്പെട്ടു പോവുകയാണ് ചെയ്യുന്നത്. അച്ചടക്കമില്ലാത്ത രീതിയിൽ ഇത്തരത്തിൽ ഫ്രിഡ്ജിന് മുകളിലായി പല വസ്തുക്കൾ വയ്ക്കുന്നതും ഫ്രിഡ്ജ് കിടക്കുന്ന ഇടത്തിന്റെ മനോഹാരിത തന്നെയാണ് നഷ്ടപ്പെടുത്തി കളയുന്നത്. അതുകൊണ്ട് തന്നെ ഈ ഫ്രിഡ്ജിന് മുകളിലായി നിരത്തി വെച്ചിരിക്കുന്ന വസ്തുക്കൾ അടുക്കി പെറുക്കി വെക്കാനായി നമുക്ക് ഈ ബെഡ്ഷീറ്റ് ഉപയോഗിക്കാവുന്നതാണ്.

അതിനായി ആദ്യം ചെയ്യേണ്ടത് നമ്മുടെ വീട്ടിൽ ഉപയോഗശൂന്യമായി ഇരിക്കുന്ന ഒരു ബെഡ്ഷീറ്റ് എടുക്കുക എന്നതാണ്. ആ ബെഡ്ഷീറ്റിനെ നാലായി മടക്കുകയും അതിന്റെ നാലുവശങ്ങളിലും സ്റ്റിച്ച് ചെയ്യുകയും വേണം. ഇത്തരത്തിൽ ഇതിനാവശ്യമായ അളവുകൾ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. അതുപോലെ തന്നെ മറ്റു രണ്ടു ചെറിയ കഷണങ്ങൾ തുണി കൂടി ആവശ്യമാണ്. ഇതും രണ്ടായി മടക്കേണ്ടതാണ്. അതിന്റെ അഗ്രവശങ്ങൾ സ്റ്റിച്ച് ചെയ്യേണ്ടതാണ്.

ഈ ചെറിയ കഷണം തുണികൾ വലിയ കഷണം തുണിയിൽ അറ്റാച്ച് ചെയ്യേണ്ടതാണ്. വീഡിയോയിൽ കൊടുത്തിരിക്കുന്നത് പോലെ വലിയ പീസിന്റെ രണ്ട് അറ്റത്തായും ഇത്തരത്തിൽ സ്റ്റിച്ച് ചെയ്യുകയും അതിനെ മൂന്ന് പോക്കറ്റുകൾ വരുന്ന രീതിയിൽ തയ്യൽ ഇടുകയും ചെയ്യേണ്ടതാണ്. നീളത്തിൽ വെട്ടിയെടുത്ത തുണി കഷണങ്ങൾ ഉപയോഗിച്ച് ഈ നിർമ്മിതിയുടെ നാലു വശങ്ങളിലും കവർ ചെയ്ത് തയ്ച്ചു വയ്ക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.