നിങ്ങൾ കറ്റാർവാഴ നട്ടുപിടിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ ഇത് ഉപകാരപ്പെടും…

നാം ഏവരും വീട്ടിൽ നട്ടുപിടിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ് കറ്റാർവാഴ. കറ്റാർവാഴ പലരും എണ്ണ കാച്ചുന്നതിനായും മരുന്നുകൾക്കായും അതുപോലെ തന്നെ മുഖകാന്ധി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മോസ്റ്റ്‌റൈസർ ആയും ഉപയോഗിക്കാറുണ്ട്. ഇത്രയേറെ ഗുണഫലങ്ങൾ നൽകുന്ന ഈ കറ്റാർവാഴ നാം വീട്ടിൽ നട്ടുപിടിപ്പിക്കുമ്പോൾ പലർക്കും അത് വളർന്നു വരാറില്ല. എന്നാൽ കറ്റാർവാഴ വളരെ പെട്ടെന്ന് വേരുപിടിക്കുന്നതിനും നട്ടുവളർത്തുന്നതിനും അതിനെ വളരെയധികം വളർച്ച ഉണ്ടാകുന്നതിനും ആയി ഒരു ചെറിയ വിദ്യ ചെയ്യാവുന്നതാണ്.

   

ഈ വിദ്യ ചെയ്യുന്നത് വഴി നമുക്ക് കറ്റാർവാഴ വളരെ പെട്ടെന്ന് വേര് പിടിപ്പിക്കുകയും വളരെ നല്ല വളർച്ച ഉണ്ടാകുന്നതിനും അവയ്ക്ക് തൈകൾ കിളിർപ്പിച്ച് എടുക്കുന്നതിനും സാധിക്കുന്നതാണ്. അതിനായി നാം വായ് വട്ടമുള്ള ഒരു പാത്രം എടുക്കേണ്ടതാകുന്നു. ആ പാത്രത്തിന്റെ അടിഭാഗത്തായി തുളകൾ ഉണ്ടാക്കേണ്ടതാണ്. ഇത്തരത്തിൽ തുളകൾ നിർമ്മിക്കുന്നതിനായി ഒരു ഇരുമ്പ് കമ്പി ഉപയോഗിച്ച് ചൂടാക്കി പാത്രത്തിന്റെ അടിഭാഗത്തായി കുത്തി കൊടുത്താൽ നമുക്ക് ആവശ്യത്തിന് തുളകൾ ഇടാവുന്നതാണ്.

ഇത്തരത്തിൽ ഈ പാത്രത്തിൽ നാം മണ്ണും കൊക്കോ പീറ്റും കലർന്ന മിശ്രിതം നിറയ്ക്കേണ്ടതാണ്. ഇത്തരത്തിൽ നിറയ്ക്കുന്നതിനോടൊപ്പം തന്നെ ഉണങ്ങിയ നേന്ത്രപ്പഴത്തിന്റെ തോലും മുട്ടത്തോടും ചേർക്കാവുന്നതാണ്. നേന്ത്രപ്പഴത്തിന്റെ തോല് ചെറിയ കഷണങ്ങളായി മുറിച്ചതും മുട്ടത്തോട് പൊടിച്ചതും ആണ് ഈ മണ്ണിൽ കലർത്തേണ്ടത്. ഇത്തരത്തിൽ കലർത്തിയതിനു ശേഷം നല്ലൊരു കറ്റാർവാഴയുടെ തൈ അതിൽ.

നട്ടുപിടിപ്പിക്കേണ്ടതാണ്. ഇതിനുശേഷം അതിലേക്ക് അല്പം വെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്. ഇത്തരത്തിൽ നട്ടുപിടിപ്പിക്കുകയാണ് എങ്കിൽ കറ്റാർവാഴ വളരെ പെട്ടെന്ന് വേരു വയ്ക്കുകയും വളരുകയും തഴച്ചു വളരുകയും അതിന്റെ ചുവടുഭാഗത്തായി തൈകൾ കിളിർത്തു വരുകയും ചെയ്യും. ഇത്തരത്തിൽ കിളിർത്തു വരുന്ന തൈകൾ മറ്റു പാത്രങ്ങളിലേക്ക് പകർത്തി വയ്ക്കാവുന്നതാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.