ഒരു നാടിന്റെ തന്നെ അഭയകേന്ദ്രവും നാടി ഞരമ്പും ആണ് ആദ്യപരാശക്തിയായ അമ്മ ദേവി മഹാമായ. അതുകൊണ്ട് തന്നെ ഓരോ വ്യക്തിയും ദേവീക്ഷേത്ര ദർശനം നടത്തേണ്ടത് വളരെ അത്യാവിശം തന്നെയാണ്. ഇത്തരത്തിൽ നാം ദേവീക്ഷേത്ര ദർശനം നടത്തുമ്പോൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. അതിൽ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ ഉറപ്പായും മറക്കാതെ ചെയ്യേണ്ടതാകുന്നു. നാം ക്ഷേത്രത്തിലേക്ക് പോകുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയതിനു ശേഷം വീട്ടിലേക്ക് തിരിഞ്ഞു നോക്കുകയോ.
ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് ഇറങ്ങുമ്പോൾ ക്ഷേത്രത്തിലേക്ക് തിരിഞ്ഞുനോക്കുകയോ ചെയ്യാൻ പാടുള്ളതല്ല. നാം ഒരു ക്ഷേത്രത്തിൽ എത്തിയാൽ ആ ക്ഷേത്രത്തിൽ ചെന്ന് രണ്ട് കൈകളും കൂപ്പി ദേവിയോട് ആദ്യമേ തന്നെ നമ്മുടെ ആവശ്യങ്ങളുടെ കെട്ടഴിക്കാതെ ദേവിയുടെ ബീജ മന്ത്രം ചൊല്ലി പ്രാർത്ഥിക്കേണ്ടതാണ്. ഇത്തരത്തിൽ 106 തവണയോ 16 തവണയോ നമുക്ക് ജപിക്കാവുന്നതാണ്. ഇത്തരത്തിൽ ചെയ്തതിനുശേഷം നമ്മളിൽ ദേവിയുടെ ചൈതന്യം നിറക്കേണ്ടതാകുന്നു.
അതോടൊപ്പം തന്നെ നാം ചെയ്യേണ്ട മറ്റൊരു കാര്യമാകുന്നു നമുക്ക് ദേവി ഇക്കാലമത്രയും ചെയ്തു തന്നിട്ടുള്ള എല്ലാ സൗഭാഗ്യത്തിനും നന്ദി അർപ്പിക്കുക. അത്തരത്തിൽ നന്ദി പറഞ്ഞ് പ്രാർത്ഥിക്കേണ്ടതാകുന്നു. പ്രാർത്ഥിക്കുന്ന വേളയിൽ ഒരിക്കലും കരയാൻ പാടുള്ളതല്ല. എന്നാൽ നാം ആവശ്യം പറഞ്ഞു പരിഭവം പറഞ്ഞു ദേവിയോട് കരയാൻ പാടില്ല. പ്രാർത്ഥിക്കുന്ന വേളയിൽ അറിയാതെ നമ്മുടെ കണ്ണുകൾ നിറഞ്ഞു പോവുകയാണ് എങ്കിൽ അതിൽ തെറ്റില്ല.
കൂടാതെ ക്ഷേത്രത്തിൽ നിന്ന് തൊഴുതു മടങ്ങുമ്പോൾ ദേവിയോട് ഇത്തരത്തിൽ ഒന്ന് പ്രാർത്ഥിക്കേണ്ടതാകുന്നു. അമ്മേ ഞാൻ തൊഴുതു മടങ്ങുന്നു എന്നോടൊപ്പം അങ്ങേ ചൈതന്യവും ഉണ്ടായിരിക്കണമേ എന്ന്. ഇത്തരത്തിൽ പ്രാർത്ഥിച്ച ക്ഷേത്രത്തിൽ നിന്ന് ഇറങ്ങിയാൽ പിന്നീട് ഒരിക്കലും ക്ഷേത്രത്തിൽ തിരിഞ്ഞു നോക്കുകയോ വീട്ടിലേക്ക് എത്തുന്നതിനു മുൻപ് മറ്റെവിടെയെങ്കിലും തങ്ങുകയോ ചെയ്യാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.