മഴക്കാലമായതിനാൽ തുണി ഉണക്കാൻ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഇതൊന്നു പ്രയോഗിച്ചു നോക്കൂ

മഴക്കാലമായാൽ തുണി ഉണക്കാൻ വളരെ ബുദ്ധിമുട്ടാണ്. അഴ കെട്ടാൻ സ്ഥലമില്ലാത്തവർക്കും ജോലിക്ക് പോകുമ്പോൾ മഴപെയ്താൽ അഴയിലിടുന്ന വസ്ത്രങ്ങൾ അകത്തേക്ക് എടുത്തു വയ്ക്കാൻ കഴിയാത്തവർക്കും ഇനി ഇങ്ങനെ ചെയ്തു നോക്കാവുന്നതാണ്. ഒരു പ്ലാസ്റ്റിക് വളയം അല്ലെങ്കിൽ പ്ലാസ്റ്റിക് ബക്കറ്റിന്റെ മൂടിയുടെ നടുഭാഗം മുറിച്ചു കളഞ്ഞ് വളയ രൂപത്തിലുള്ള അരികുവശം എടുക്കുക. ഇതിൽ മൂന്നോ നാലോ തുളകൾ ഇട്ട് ഈ തുളകളിലൂടെ കയർ കോർത്ത് എടുക്കുക.

   

കോർത്തെടുത്ത കയറിന്റെ അഗ്രങ്ങൾ തമ്മിൽ കൂട്ടിക്കെട്ടുക. ഇത് ഒരു ഹുക്കിൽ തൂക്കി ഇടാവുന്നതാണ്. അലക്കിയ വസ്ത്രങ്ങൾ ഹാങ്ങറിൽ കോർത്തെടുത്ത് അവ ഓരോന്നും ഈ വളയത്തിൽ തൂക്കിയിടുക. ഇങ്ങനെ ഒരുപാട് വസ്ത്രങ്ങൾ ഒരു വളയത്തിൽ തൂക്കി ഇടാവുന്നതാണ്. ചുരുങ്ങിയ സ്ഥലം മാത്രമേ നമുക്ക് ഇതിന് ആവശ്യമായി വരുന്നുള്ളൂ.

പുറത്ത് വസ്ത്രങ്ങൾ ഉണക്കാൻ ഇടുകയാണെങ്കിൽ തന്നെ മഴപെയ്താൽ ഇത് പെട്ടെന്ന് അകത്തേക്ക് എടുക്കാനും സാധിക്കും. നിങ്ങളുടെ വീടുകളിലും ഇതേ രീതിയിൽ തന്നെ സാധാരണമായി ചെയ്യുന്ന കാര്യങ്ങൾ നിങ്ങൾ ഒന്ന് ചെയ്തു നോക്കൂ. ഇത്തരത്തിൽ ചെയ്യുകയാണ് എങ്കിൽ വളരെ നിസ്സാരമായി ഒരു രൂപ പോലും ചിലവായ്ക്കാതെ വളരെ എളുപ്പത്തിൽ ഇത്തരം കാര്യങ്ങൾ നിങ്ങൾക്കും ചെയ്തു നോക്കാം.

ഇങ്ങനെ ചെയ്യുന്നത് വഴി ഒരുപാട് സ്ഥലം ചിലവാക്കാതെ നിങ്ങൾക്കും വളരെ എളുപ്പത്തിൽ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കും. എന്തുകൊണ്ടും കാര്യങ്ങളും എളുപ്പമാണ് ഒപ്പം എന്തെങ്കിലും തരത്തിൽ മഴപെയ്യുമ്പോഴും വസ്ത്രങ്ങൾ വളരെ പെട്ടെന്ന് എടുത്തു വയ്ക്കാനും ഇത് വളരെയധികം സഹായകമാണ്. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.