വീട് വൃത്തിയാക്കാൻ ഇതിലും നല്ല വഴികൾ ഇല്ല. വീട് വൃത്തിയാക്കുമ്പോൾ നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വീട്ടിലെ മാറാല, പൊടി എന്നിവ. വീടിനകത്തെ മാറാല എളുപ്പം നീക്കം ചെയ്യാനും വീണ്ടും മാറാല വരാതിരിക്കാനും ഒരു എളുപ്പ വിദ്യ പ്രയോഗിക്കാം. ഒരു ബക്കറ്റിൽ കാൽഭാഗം വെള്ളമെടുക്കുക. ഇതിലേക്ക് ഒരു വലിയ ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക.
രണ്ടോ മൂന്നോ കർപ്പൂരഗുളിക ചേർക്കുക. മൂന്ന് സ്പൂൺ വിനാഗിരി കൂടി ചേർത്ത് നന്നായി ഇളക്കി, തുടയ്ക്കാൻ ഉപയോഗിക്കുന്ന മോപ്പ് ഇതിൽ മുക്കിയ ശേഷം എല്ലാ ഭാഗത്തും തുടച്ചെടുക്കുക. ചുവരിന്റെ വശങ്ങളിലും എയർഹോളിന്റെ ഭാഗത്തും എല്ലാം ഈ മിശ്രിതത്തിൽ മുക്കിയ മോപ്പുകൊണ്ട് തുടച്ചാൽ മാറാല വീണ്ടും വീണ്ടും വരുന്നത് ഒഴിവാക്കാൻ സാധിക്കും.
പാറ്റ, പല്ലി, എട്ടുകാലി തുടങ്ങിയ ജീവികൾ വീടിനകത്തു വരുന്നതും ഒരു പരിധിവരെ നമുക്ക് തടയാം. വീടിന് പുറത്തെ മാറാലയും പൊടിയും ഒഴിവാക്കാൻ കാൽ ബക്കറ്റ് വെള്ളത്തിൽ രണ്ടോ മൂന്നോ സ്പൂൺ മണ്ണെണ്ണ ചേർത്ത് മോപ്പ് ഉപയോഗിച്ച് തുടച്ചെടുക്കുക. ചുവരിന്റെ വശങ്ങളിലുള്ള പല്ലിക്കാഷ്ടം, മറ്റ് അഴുക്കുകൾ ഇവ ഒഴിവാക്കാൻ ഒരു ടൂത്ത് ബ്രഷിൽ കോൾഗേറ്റ് പേസ്റ്റ് തേച്ച ശേഷം അതുകൊണ്ട് നന്നായി ഉരച്ച് വൃത്തിയാക്കുക.
നിങ്ങളും ഇത്തരത്തിൽ വീട് വൃത്തിയാക്കുന്ന സമയങ്ങളിൽ പ്രയാസം അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് വളരെ വലിയ ഒരു അറിവ് നൽകുന്ന വീഡിയോ ആയിരിക്കും ഇത്. ഇനി ജോലികൾ എളുപ്പത്തിൽ ചെയ്തു തീർക്കാൻ ഇങ്ങനെയും പരീക്ഷിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.