നിങ്ങളും ഈ രീതിയിലാണോ എണ്ണ ഉപയോഗിക്കുന്നത്.

ദിവസവും നാം കുളിക്കുന്ന സമയത്ത് എണ്ണ തേക്കുന്നത് ഒരു പതിവാണ്. എന്നാൽ ചില ആളുകൾ ഇത്തരത്തിൽ എണ്ണ തേച്ച് കുളിക്കുക എന്നതൊന്നും ഇഷ്ടപ്പെടുന്ന ആളുകളല്ല. മനസ്സിലാക്കേണ്ട ഒരു കാര്യം ചർമത്തിന്റെ ഡ്രൈനെസ്സ് മാറി കിട്ടുന്നതിനും, സോഫ്റ്റ് ആകുന്നതിനു വേണ്ടിയും ചർമ്മത്തിലുള്ള പല പാടുകളും പോലും മാറി കിട്ടുന്നതിനായി ദിവസവും ശരീരത്തിലെ അൽപം ഒന്ന് എണ്ണ തേച്ച് കുളിക്കുന്നത് വളരെയധികം ഉപകാരപ്രദമാണ്.

   

പലരും തലമുടിയിൽ ധാരാളം ആയി എണ്ണ തേച്ചു കുളിക്കുന്നവർ ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ പറയുന്നത് തലയിൽ തേക്കുന്നതിനേക്കാൾ ശരീരത്തിൽ എണ്ണ തേക്കുന്നതാണ് ഗുണകരം എന്നതാണ്. തലയിൽ തേക്കുന്നത് ചിലർക്ക് താരൻ പോലുള്ള ബുദ്ധിമുട്ടുകളെ അധികമാക്കുന്നതിന് കാരണമാകാറുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന വേദനകളെ മറികടക്കുന്ന തന്നെ വേണ്ടിയും സന്ധി ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനകൾ മാറുന്നതിനായും കടുകെണ്ണ ഉപയോഗിക്കുന്നത് വളരെയധികം ഉപകാരപ്രദമാണ്.

ദിവസവും ഒരു രണ്ടുമണിക്കൂർ നേരത്തേക്ക് ശരീരത്തിൽ ബദാം എണ്ണ പുരട്ടിയിടുന്നത് ചർമ്മത്തിന് കൂടുതൽ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇവയിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു എണ്ണപ്രയോഗത്തെ കുറിച്ചാണ് നാം അറിഞ്ഞിരിക്കേണ്ടത്. ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി കാൽപാദത്തിന്റെ താഴ്ഭാഗത്തായി അല്പം വെളിച്ചെണ്ണ പുരട്ടിയിടുന്നത് നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തിന് വളരെയധികം ഗുണപ്രദമാണ് എന്നാണ് പറയുന്നത്.

കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും കണ്ണിന്റെ പവർ കൂട്ടുന്നതിനും കാലിനടിയിൽ എണ്ണ പുരട്ടി ഉറങ്ങുന്നത് സഹായകമാകുന്നു. ചെവിയുടെ പുറകിലായി അല്പം എണ്ണ പുരട്ടുന്നതും ഇതുപോലെ നിങ്ങൾക്ക് സഹായകമാകുന്നുണ്ട്. എന്നാൽ ഇത് പല്ലുകളുടെ ആരോഗ്യത്തിനു വേണ്ടിയാണ്. ഇത്തരത്തിൽ ഉപയോഗിക്കുന്ന സമയത്ത് നല്ല ഗുണമേന്മയുള്ള വെളിച്ചെണ്ണ ഉപയോഗിക്കാനായി ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *