ഇനി മിക്സിയുടെ പഴയതിലും കൂടുതൽ മൂർച്ച കിട്ടും

സാധാരണയായി കുറച്ചുനാൾ അടുപ്പിച്ച് ഉപയോഗിച്ചാൽ തന്നെ വീട്ടിലുള്ള പല ഉപകരണങ്ങളുടെയും പഴയ ഭാവം പിന്നീട് തിരിച്ചു കിട്ടാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഈ രീതിയിൽ ഏറ്റവും അധികം നിങ്ങളുടെ വീട്ടിലുള്ള മിക്സി ജാറിന്റെ ബ്ലേഡിന് മൂർച്ച കുറയുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. സ്ഥിരമായി ഒരേ ജാറിൽ ആണ് നിങ്ങൾ അരയ്ക്കുകയും പൊടിക്കുകയും ചെയ്യുന്നത് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതിന്റെ മൂർച്ച പോകുന്നത് കാണാം.

   

നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ മിക്സി ജാറിന്റെ മൂർച്ച വളരെ പെട്ടെന്ന് തേഞ്ഞ് തീരുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ ഒരു കാര്യം ചെയ്തു നോക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും മിക്സി ജാറിന്റെ മൂർച്ച കുറയുന്ന സമയത്ത് ഇതിന്റെ മൂർച്ച കൂട്ടാൻ വേണ്ടി സാധാരണ കത്തിയും ചെയ്യുന്ന പോലെ നമുക്ക് ചെയ്യാൻ സാധിക്കില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.

അതുകൊണ്ടുതന്നെ മിക്സി ജാറിനെ മൂർച്ച കൂടുതൽ ആക്കുന്നതിന് വേണ്ടി സാധാരണയിൽ നിന്നും വ്യത്യസ്തമായി നിങ്ങൾക്ക് മിക്സിയിൽ തന്നെ ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും. പ്രധാനമായും കുറച്ച് അലൂമിനിയം ഫോയിൽ പേപ്പർ ഉണ്ട് എങ്കിൽ ഇത് ചെറിയ പീസുകൾ ആക്കി മുറിച്ചിട്ട് ശേഷം മിക്സിയിൽ.

ഒന്ന് കറക്കി എടുത്താൽ മിക്സി ജാറിന്റെ ബ്ലേഡിന് മൂർച്ച കൂടുന്നത് കാണാം. അലൂമിനിയം ഫോയിൽ പേപ്പർ കയ്യിൽ ഇല്ലാത്ത ആളുകളാണ് എങ്കിൽ ഇതിന് പകരമായി പരിപ്പ് മിക്സിയിൽ അടിച്ചാലും മതിയാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.