ഇങ്ങനെ ഒരു തുണി ഉണ്ടെങ്കിൽ നിങ്ങളുടെ ഫ്രിഡ്ജ് ഇനി കൂടുതൽ മിനുങ്ങും

നിങ്ങൾ ഒരു സാധാരണക്കാരനാണ് എങ്കിൽ നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന മിക്കവാറും ഫ്രിഡ്ജുകളും കുറച്ചു നാളുകൾ കഴിയുമ്പോൾ തന്നെ അഴുക്ക് പിടിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഈ രീതിയിൽ നിങ്ങളുടെ അടുക്കളയിലും ഉപയോഗിക്കുന്ന ഫ്രിഡ്ജിനകത്ത് ധാരാളമായി അഴുക്കോ പൊടിയോ പിടിച്ച ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്തു നോക്കേണ്ട ഒരു കാര്യമാണ് ഇവിടെ പറയുന്നത്.

   

പ്രധാനമായും നിങ്ങളുടെ ഫ്രിഡ്ജിന്റെ ഡോറിനോട് ചേർന്നുള്ള വാഷറിന് അകത്താണ് ഇത്തരത്തിൽ അഴുക്ക് കൂടുതലായും കാണാറുള്ളത്. എന്നാൽ ഇങ്ങനെ വന്നുചേരുന്ന അഴുക്ക് പെട്ടെന്ന് ഇല്ലാതാക്കാനും ഫ്രിഡ്ജിന് മുഴുവനായും ക്ലീനായി സൂക്ഷിക്കാനും നിസ്സാരമായ കാര്യം മാത്രം നിങ്ങൾ ചെയ്താൽ മതി. ഇതിനായി നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള ചില മിശ്രിതങ്ങളാണ് ഏറ്റവും ആവശ്യമായി ഉപയോഗിക്കേണ്ടത്.

പ്രധാനമായും ഫ്രിഡ്ജിനകത്ത് ഇരിക്കുന്ന അഴുക്കും അണുക്കളും പൊടിപടലങ്ങളും ഇല്ലാതാക്കാനായി ഒരു പാത്രത്തിലേക്ക് കുറച്ച് ഇളം ചൂടുള്ള വെള്ളം എടുക്കാം. ശേഷം ഇതിലേക്ക് ഒരു ചെറുനാരങ്ങ നീരും കൂടി പിഴിഞ്ഞ് ചേർക്കണം. കുറച്ച് വിനാഗിരിയും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കാം. ഈ ഒരു മിക്സ് നല്ല സോഫ്റ്റ് ആയ ഒരു കോട്ടൻ തുണിയിൽ മുക്കി ഫ്രിഡ്ജിന്റെ ഉൾവശവും പുറംവശവും തുടച്ചെടുക്കാം.

ഇങ്ങനെ ചെയ്താൽ തന്നെ ഫ്രിഡ്ജിനകത്തും പുറത്തുമായി പറ്റിപ്പിടിച്ച പൊടിയും അഴുക്കും എല്ലാം വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും. മാത്രമല്ല ഇതുവഴി നിങ്ങളുടെ ഫ്രിഡ്ജ് കൂടുതൽ തിളക്കം ഉള്ളതാവുകയും ചെയ്യും. അതുകൊണ്ടുതന്നെ ഫ്രിഡ്ജിന് വൃത്തിയായി സൂക്ഷിക്കാൻ ഈ മാർഗ്ഗങ്ങൾ ഇടയ്ക്കിടെ പരീക്ഷിച്ചു നോക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.