ഇത് ഒരിക്കൽ ചെയ്താൽ പിന്നെ തിരിഞ്ഞു നോക്കിയില്ലെങ്കിലും പ്രശ്നമില്ല

ജാലുകളും വാതിലുകളും എത്രതന്നെ തുറക്കാതെ ഇട്ടാലും തുറന്നു ഉപയോഗിച്ചാലും ഒരുപോലെ കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് ജനലഴികളിൽ പറ്റിപ്പിടിച്ച് പൊടിയും മാറാലയും. നിങ്ങളുടെ വീട്ടിൽ ചിലന്തികളുടെ സാന്നിധ്യം ഉണ്ട് എങ്കിൽ ഉറപ്പായും മാറാല പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ രീതിയിൽ നിങ്ങളുടെ വീടിനോട് ചേർന്ന് പല ഭാഗങ്ങളിലും മാറാല കൂട്ടം കാണാൻ തുടങ്ങിയാൽ ഉറപ്പായും നിങ്ങൾ ഇത് വൃത്തിയാക്കാൻ ഒരിക്കലും മടിക്കരുത്.

   

പ്രധാനമായും ഇത്തരത്തിലുള്ള ചെറിയ മാറാലയും പൊടിയും വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ ഈ ഒരു കാര്യം ചെയ്യുന്നത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദം ആയിരിക്കും. പ്രത്യേകിച്ചും മാസത്തിൽ ഒരു തവണയെങ്കിലും ഈ രീതിയിൽ വൃത്തിയാക്കിയാൽ പിന്നീട് ഒരു മാസത്തേക്ക് ഇവയൊന്നും തൊട്ടില്ലെങ്കിലും വൃത്തിയാക്കിയില്ലെങ്കിലും പ്രശ്നമുണ്ടാകില്ല.

പലപ്പോഴും വൃത്തിയാക്കാൻ അല്പം ബുദ്ധിമുട്ടുള്ള ഒരു ഭാഗമാണ് ജനൽ കമ്പികൾ. എങ്കിൽപോലും ഇവയെ വൃത്തിയാക്കാനും നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ നിന്നും ചില കാര്യങ്ങൾ എടുത്തു പ്രയോഗിക്കാം. പൊടിയും വെറുതെ തുണികൊണ്ട് തട്ടിക്കളഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ വീണ്ടും അവിടെ പൊടി പിടിക്കുന്നത് കാണാം.

എന്നാൽ ഒരു കപ്പിലേക്ക് അല്പം വെള്ളവും അതിലേക്ക് ഒരു ടീസ്പൂൺ സോപ്പുപൊടി ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം ഒരു തുണിയെടുത്ത് മുക്കി പിഴിഞ്ഞ് ഈ ജനൽ കമ്പികളും മറ്റും തുടച്ചു വൃത്തിയാക്കിയാൽ അത്ര വേഗത്തിൽ അവിടെ പിന്നീട് പൊടിയും മാറാലയും ഉണ്ടാകില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.