ബ്രഷ് ഉപയോഗിക്കാതെ നിങ്ങൾക്കും ഇനി ബാത്റൂമിൽ വൃത്തിയാക്കാൻ ഇതു മതി

സാധാരണയായി നിങ്ങളുടെ വീടുകളിൽ ബാത്റൂം ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ട ഒരു കാര്യം ബാത്റൂമിന്റെ വൃത്തി തന്നെയാണ്. വൃത്തിയില്ലാത്ത ബാത്റൂമുകൾ ഉപയോഗിക്കുന്നതിന് ഭാഗമായി പലതരത്തിലുള്ള രോഗാവസ്ഥകളും നിങ്ങൾക്ക് വന്നുചേരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരു ദിവസം നിങ്ങളുടെ ബാത്റൂം നല്ലപോലെ ഉറച്ചു വൃത്തിയാക്കാൻ ഇപ്പോഴും ശ്രദ്ധിക്കണം.

   

നിങ്ങളുടെ ബാത്റൂമിലെ ടൈൽസിനകത്ത് നല്ലപോലെ ഈ ചളി പിടിച്ച ഒരു അവസ്ഥ ഉണ്ട് എങ്കിലും, ക്ലോസറ്റിനകത്ത് മഞ്ഞ നിറത്തിലുള്ള കറ കാണുന്നു എങ്കിലും, നിങ്ങൾ ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ അവയെല്ലാം വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും. നിങ്ങളുടെ അടുക്കളയിൽ പലപ്പോഴും നാരങ്ങ വെള്ളം ഉണ്ടാക്കിയ ശേഷം വെറുതെ കളയുന്ന നാരങ്ങാത്തൊലി ഉപയോഗിച്ച് നിങ്ങൾക്ക് ബാത്റൂമും മറ്റും വൃത്തിയാക്കാനുള്ള തയ്യാറാക്കാം.

ഇതിനായി നാരങ്ങ തൊലിയും ഒരു ചെറുനാരങ്ങയും ചേർത്ത് നല്ലപോലെ മിക്സിയിൽ അരച്ചെടുക്കാം. അതിലേക്ക് അല്പം കല്ലുപ്പും കൂടി ചേർത്ത് അരക്കുക. ഇത് ഒരു പാത്രത്തിലേക്ക് അരിച്ചുമാറ്റിയ ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും വിനാഗിരിയും ഡിഷ് വാഷ് ലിക്വിടും കൂടി ചേർത്ത് യോജിപ്പിക്കുക. ഈ മിക്സസ് ബോട്ടിൽ ആക്കി നിങ്ങൾക്ക് ഉപയോഗിക്കാം.

പഴയ മുട്ടത്തുണ്ടും ചായപ്പൊടിയും അല്പം സോപ്പുപൊടിയും ചേർത്ത് മിക്സി ജാറിൽ ഒന്ന് അരച്ചെടുത്തശേഷം ഈ പൊടി ഉപയോഗിച്ച് ടോയ്‌ലറ്റിലെ ടൈൽസിനിടയിലുള്ള ചളി വളരെ പെട്ടെന്ന് ഇല്ലാതാക്കാം. ഈ ഒരു മിശ്രിതം ഉപയോഗിക്കുകയാണ് എങ്കിൽ ഒരു ബ്രഷ് പോലുമില്ലാതെ മുഴുവൻ അഴുക്കും വളരെ പെട്ടെന്ന് പോകും. വീഡിയോ കണ്ടു നോക്കൂ.